Headlines
By Malakkallu Express:May 18, 2015

ഇനി ഒരു സിമ്മില്‍ ഒമ്ബത് നമ്ബര്‍ ഉപയോഗിക്കാം

ഡല്‍ഹി: വെര്‍ച്ച്‌വല്‍ സിം സംവിധാനം ബ്ലാക്‌ബെറി ഇന്ത്യയില്‍. ഇത് സംബന്ധിച്ച്‌ ട്രായിയുമായും വിവിധ മൊബൈല്‍ സേവനദാതക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ബ്ലാക്ക്‌ബെറി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ ലാല്‍വാണി ഡല്‍ഹിയില്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ബ്ലാക്‌ബെറി വെര്‍ച്ച്‌വല്‍ സിം സൊല്യൂഷന്‍ അവതരിപ്പിച്ചാല്‍ ഒരു സിം മതി ഒമ്ബത് മൊബൈല്‍ ഫോണ്‍ കണക്ഷന്. ഒരു സിം ഒമ്ബത് ഫോണിന് തുല്യമാകും. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഈ സംവിധാനം അവതരിപ്പിക്കാനാണ് ബ്ലാക്‌ബെറി ഒരുങ്ങുന്നത്. പുതിയ സംവിധാനം വഴി ഒരാള്‍ക്ക് തന്റെ െ്രെപവറ്റ് നമ്ബറും ബിസിനസ്സ് നമ്ബറും ഒരേ സിമ്മില്‍ ഉപയോഗിക്കാം. എന്നാല്‍ ഓരോ നമ്ബറിലേയും കോള്‍,മെസേജ്, ഇന്റര്‍നെറ്റ് ചാര്‍ജുകളെല്ലാം വെവ്വേറെയാകും ഈടാക്കുകയും ചെയ്യാം.എന്നാല്‍ ഈ സംവിധാനത്തില്‍ ഏതോക്കെ മൊബൈല്‍ സേവനദാതക്കള്‍ ഉള്‍പ്പെടുമെന്ന് ബ്ലാക്ക്‌ബെറി വ്യക്തമാക്കുന്നില്ല. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഈ സംവിധാനം ഇതിനകം വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലും ഏഷ്യാപസഫിക് രാജ്യങ്ങളിലും സംവിധാനം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ബ്ലാക്‌ബെറി അധികൃതര്‍പറയുന്നു.

Filed under .

0 comments for "ഇനി ഒരു സിമ്മില്‍ ഒമ്ബത് നമ്ബര്‍ ഉപയോഗിക്കാം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas