Headlines
By Malakkallu Express:May 18, 2015

പൂടങ്കല്ല് സിഎച്ച്സി താലൂക്ക് ആശുപത്രിയാക്കണം

രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ലില്‍ പ്രവര്‍ത്തിക്കുന്ന സിഎച്ച്സി, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന ഈ മലയോര പഞ്ചായത്തില്‍ ചികിത്സാ സൗകര്യമില്ലാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന പ്രദേശം കൂടിയാണ് ഈ മേഖല. എന്‍ഡോസള്‍ഫാന്‍ രോഗികളും ഏറെയുണ്ട്. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുക, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ട്രൈബല്‍ പഞ്ചായത്തായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വന്‍ഷന്‍ ഉന്നയിച്ചു. സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാപ്രസിഡന്റ് പി കുഞ്ഞിരാമന്‍ അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി വിദ്യാധരന്‍ കാണി, ജില്ലാസെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍, ജില്ലാകമ്മിറ്റി അംഗം ടി കോരന്‍, എം സി മാധവന്‍, സി രാധ, സി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 250 പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഭാരവാഹികള്‍: പി കുഞ്ഞിരാമന്‍ (പ്രസിഡന്റ്), ഒ എം മുന്തന്‍, സി കുഞ്ഞിക്കണ്ണന്‍, മാധവന്‍ ദേലംപാടി (വൈസ് പ്രസിഡന്റ്), ഒക്ലാവ് കൃഷ്ണന്‍ (സെക്രട്ടറി), ഇ ബാബു, പി മാധവന്‍, പുഷ്പ എന്‍മകജെ (ജോയിന്റ് സെക്രട്ടറി), എം സി മാധവന്‍ (ട്രഷറര്‍). - See more at: http://www.deshabhimani.com/news-kerala-kasargod-latest_news-466237.html#sthash.ZSlkXVrm.dpuf

Filed under .

0 comments for "പൂടങ്കല്ല് സിഎച്ച്സി താലൂക്ക് ആശുപത്രിയാക്കണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas