Headlines
By Malakkallu Express:May 18, 2015

ആദിവാസി ഭൂമിക്കായി പ്രക്ഷോഭം തുടങ്ങും: എം വി ഗോവിന്ദന്‍

രാജപുരം :ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ഭൂമിയിലേക്ക് പ്രവേശിപ്പിക്കല്‍ സമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. Image result for land acquisitionപൂടങ്കല്ലില്‍ ആദിവാസി ക്ഷേമസമിതി ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആയിരക്കണക്കിന് ആദിവാസികള്‍ ഭൂമിയില്ലാതെ കഷ്ടപ്പെടുകയാണ്. പല ആദിവാസികളുടെയും ഭൂമി വന്‍കിടക്കാര്‍ തട്ടിയെടുത്തു. ഇതിനെതിരെ ആദിവാസികള്‍ സംഘടിക്കണം. ആദിവാസി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇ എം എസിന്റെ പേരില്‍ ആരംഭിച്ച പട്ടികവര്‍ഗ വിഭാഗത്തിനുള്ള ഭവനപദ്ധതിയും സര്‍ക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അഴിമതിക്കേസില്‍പെട്ടു. കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് എ കെ ആന്റണിതന്നെ സമ്മതിച്ചതായും എം വി ഗേവിന്ദന്‍ പറഞ്ഞു. 

Filed under .

0 comments for "ആദിവാസി ഭൂമിക്കായി പ്രക്ഷോഭം തുടങ്ങും: എം വി ഗോവിന്ദന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas