Headlines
By Malakkallu Express:May 18, 2015

പനത്തടി പഞ്ചായത്തിലെ അഴിമതിക്കെതിരെ മുന്നേറ്റം കുറിച്ച് സിപിഐ എം ജാഥകള്‍.

രാജപുരം : പനത്തടി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച മേഖലാ പ്രചാരണ ജാഥകള്‍ക്ക് നാടെങ്ങും സ്വീകരണം. പഞ്ചായത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പദ്ധതി നടത്തിപ്പിലെ ക്രമക്കേട് അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് മൂന്ന് ജാഥയാണ് സംഘടിപ്പിച്ചത്.Image result for azhimathiസിപിഐ എം പനത്തടി ലോക്കല്‍സെക്രട്ടറി ബി അനില്‍കുമാര്‍ ലീഡറും പി എം കുര്യാക്കോസ് മാനേജരുമായ ജാഥ ഞായറാഴ്ച കടമലയില്‍ നിന്നാരംഭിച്ചു. ഓരോ കേന്ദ്രത്തിലും ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ എം സി മാധവന്‍, കെ ഹേമാംബിക, പി വി രാമചന്ദ്രന്‍, കെ പി സുരേഷ്, ഇ കെ മണി, ജോഷി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പാണത്തൂര്‍ ലോക്കല്‍സെക്രട്ടറി പി തമ്പാന്‍ ലീഡറും ടി സി സുകുമാരന്‍ മാനേജരുമായ ജാഥ കല്ലപ്പള്ളിയില്‍ നിന്നാരംഭിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ ബിനു വര്‍ഗീസ്, വി ആര്‍ ബിജു, പ്രസന്നപ്രസാദ്, കെ കുഞ്ഞിക്കണ്ണന്‍, എം മനോജ്കുമാര്‍, പി എം സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചാമുണ്ടിക്കുന്ന് ലോക്കല്‍സെക്രട്ടറി ബി മോഹന്‍കുമാര്‍ ലീഡറും ഷാജിലാല്‍ മാനേജരുമായ ജാഥ ചാമുണ്ടിക്കുന്നില്‍ നിന്നാരംഭിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ പി എന്‍ വിനോദ്കുമാര്‍, എം വേണുഗോപാലന്‍, പി പി പുഷ്പലത, ലത അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ മൂന്ന് ജാഥയും ബളാംതോട് സമാപിച്ചു. സമാപന പൊതുയോഗം ജില്ലാകമ്മിറ്റി അംഗം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ ഹേമാംബിക അധ്യക്ഷയായി. ഏരിയാസെക്രട്ടറി എം വി കൃഷ്ണന്‍, പി തമ്പാന്‍, ബി മോഹന്‍കുമാര്‍, ബി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം സി മാധവന്‍ സ്വാഗതം പറഞ്ഞു. -

Filed under .

0 comments for "പനത്തടി പഞ്ചായത്തിലെ അഴിമതിക്കെതിരെ മുന്നേറ്റം കുറിച്ച് സിപിഐ എം ജാഥകള്‍."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas