Headlines
By Malakkallu Express:May 23, 2015

മോസ്കോയില്‍ നിന്ന് വയനാട്ടിലേക്കൊരു മണവാട്ടി

കല്‍പറ്റ:വയനാട് സ്വദേശിക്ക് റഷ്യയില്‍നിന്ന് മണവാട്ടി. കമ്പളക്കാട് ഇളയിടത്ത് സിദ്ദീഖാണ് റഷ്യയിലെ മോസ്കോ സ്വദേശിനി നൂറയെ ജീവിതസഖിയാക്കിയത്.
ഗോവയില്‍ സിദ്ദീഖിന്‍െറ ഉടമസ്ഥതയിലുള്ള ആയുര്‍വേദ സ്പായില്‍ 2013ല്‍ ചികിത്സക്കത്തെിയതായിരുന്നു നൂറ. ഇരുവരും തമ്മിലുള്ള അടുപ്പം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. നിക്കാഹ് കഴിഞ്ഞദിവസം കമ്പളക്കാട് നടത്തി.

എട്ടു വര്‍ഷമായി ഗോവയില്‍ ജോലി ചെയ്യുന്ന സിദ്ദീഖിന് റഷ്യന്‍ അടക്കമുള്ള ഭാഷകളറിയാം. അഭിഭാഷകയായ നൂറ സന്ദര്‍ശക വിസയില്‍ ഗോവയിലത്തെിയപ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പ്രണയത്തിനൊടുവില്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. റഷ്യയില്‍നിന്ന് നൂറയുടെ സഹോദരി ഗാലയും ഭര്‍ത്താവ് അലക്സാണ്ടറും ഇവരുടെ രണ്ടു മക്കളും കല്യാണത്തില്‍ പങ്കെടുക്കാന്‍ കമ്പളക്കാട്ടത്തെിയിട്ടുണ്ട്.

വയനാടന്‍ പ്രകൃതിഭംഗി തങ്ങളെ ഏറെ ആകര്‍ഷിച്ചുവെന്ന് നൂറയും ബന്ധുക്കളും പറഞ്ഞു. കല്യാണത്തില്‍ പങ്കെടുക്കാനത്തെിയ രണ്ടു ജര്‍മന്‍ സുഹൃത്തുക്കള്‍ വെള്ളിയാഴ്ച മടങ്ങി. നവദമ്പതികള്‍ ഒരാഴ്ചകഴിഞ്ഞ് റഷ്യയിലേക്ക് തിരിക്കും.

Filed under .

0 comments for "മോസ്കോയില്‍ നിന്ന് വയനാട്ടിലേക്കൊരു മണവാട്ടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas