Headlines
By Malakkallu Express:May 23, 2015

12 ടവറുകളും 10,000 റൂമുകളുമായി ലോത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സൗദിയില്‍ ഒരുങ്ങുന്നു

മക്ക:ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ സൗദിയില്‍ ഒരുങ്ങുന്നു. 12 ടവറുകളും 10,000 റൂമുകളും 70 റെസ്‌റ്റൊറന്റുകളുമാണ്‌ ഹോട്ടലില്‍ ഉള്ളത്‌. 2017ഓടെ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഹെലിപാഡും കണ്‍വെന്‍ഷന്‍ സെന്ററുകളും ഹോട്ടലിലുണ്ടാവും. അബ്‌റാജ്‌ കുദായ എന്നാണ്‌ ഹോട്ടലിന്റെ പേര്‌.
14 ലക്ഷം സ്‌ക്വയര്‍ മീറ്ററിലാണ്‌ ഹോട്ടല്‍ ഒരുങ്ങുന്നത്‌. ദാര്‍ അല്‍ ഹന്ദസാഹ എന്ന ആര്‍കിടെക്‌ച്ച്വര്‍ കമ്പനിയാണ്‌ ഹോട്ടല്‍ നിര്‍മ്മിക്കുന്നത്‌. കമ്പനിയുടെ വെബ്‌സൈറ്റിലൂടെയാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്‌. മക്കയിലെ മസ്‌ജീദ്‌ അല്‍ ഹറാം പള്ളിയില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെയാവും ഹോട്ടല്‍ ഉയരുക.
ഇപ്പോള്‍ റൂമുകളുടെ എണ്ണത്തില്‍ ലോസ്‌ വേഗാസിലെ എം ജി എം ഗ്രാന്റ്‌ ഹോട്ടലാണ്‌ ഏറ്റവും വലുത്‌. 6,198 റൂമുകളാണ്‌ ഈ ഹോട്ടലില്‍ ഉള്ളത്‌. നിലവില്‍ ലോകത്തിലെ വലിയ അഞ്ച്‌ ഹോട്ടലുകളില്‍ നാലും ലോസ്‌ വേഗാസിലാണുള്ളത്‌. അബ്‌റാജ്‌ കുദായ ഉയരുന്നതോടെ ഈ ഹോട്ടലാവും ലോകത്തിലെ ഏറ്റവും വലുത്‌.

Filed under , .

0 comments for "12 ടവറുകളും 10,000 റൂമുകളുമായി ലോത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സൗദിയില്‍ ഒരുങ്ങുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas