Headlines
By Malakkallu Express:May 22, 2015

സാഹസിക ഡ്രൈവര്‍മാര്‍ക്ക് സ്വാഗതം; ഗോവയിലേക്ക്‌

ന്യൂഡല്‍ഹി: കാടും മേടും പുഴയും താണ്ടിയുള്ള സാഹസിക ഡ്രൈവിങ്ങിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഗോവയിലേക്ക് പോകാം. രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര ഓഫ്- റോഡ് മോട്ടോര്‍സ്‌പോര്‍ട്ട് മത്സരമായ 'ഫോഴ്‌സ് ഗൂര്‍ഖാ ആര്‍.എഫ്.സി ഇന്ത്യ'യുടെ രണ്ടാമത് എഡിഷന്‍ ഗോവയിലെത്തുകയായി. ജൂലയ് 24 മുതല്‍ 31 വരെയാണ് റെയിന്‍ ഫോറസ്റ്റ് ചലഞ്ച്(ആര്‍.എഫ്.സി) നടക്കുന്നത്.

ദുര്‍ഘടമായ വഴികള്‍ താണ്ടാനുള്ള ഡ്രൈവിങ് വൈദഗ്ധ്യവും വാഹനങ്ങളുടെ കാര്യക്ഷമതയും പരീക്ഷിക്കുന്നതാണ് ഈ ഓഫ് റോഡ് മത്സരം. ലോകത്തെ ഏറ്റവും പ്രയാസമേറിയ പത്ത് മോട്ടോര്‍ റേസുകളിലൊന്നാണിതെന്ന് സംഘാടകര്‍ പറയുന്നു. കോഗാര്‍ മോട്ടോര്‍സ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് മത്സരത്തിന്റെ ഇന്ത്യന്‍ എഡിഷന്‍ ആരംഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫ് റോഡ് സാഹസിക ഡ്രൈവര്‍മാര്‍ ഫോഴ്‌സ് ഗൂര്‍ഖ ആര്‍.എഫ്്.സി ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം പങ്കെടുത്തു. ഓഫ്‌റോഡ് മ്ത്സരങ്ങളുടെ ആഗോള ഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഇടംനേടിക്കൊടുത്തതും ഫോഴ്‌സ് ഗൂര്‍ഖ ആര്‍.എഫ്.സിയാണെന്ന് സംഘാടകര്‍ പറഞ്ഞു.

1997ല്‍ ലൂയിസ് ജെ.എ വീ ആണ് റെയിന്‍ഫോറസ്റ്റ് ചലഞ്ചിന് മലേഷ്യയില്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ എക്‌സ്ട്രീം മോട്ടോര്‍സ്‌പോര്‍ട്ടില്‍ അതൊരു ബെഞ്ച്മാര്‍ക്കായി. ഇറ്റലി, റഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം, ടുണീഷ്യ, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ റെയിന്‍ ഫോറസ്റ്റ് ചലഞ്ച് നടന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് ഫോഴ്‌സ് ഗൂര്‍ഖ ആര്‍.എഫ്.സി വഴി ആ പട്ടികയിലേക്ക് ഇന്ത്യയും കയറിയത്. കഴിഞ്ഞ തവണ മത്സരം നടന്ന ഗോവ ഒരിക്കല്‍ കൂടി സാഹസിക വാഹനയോട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ആര്‍.എഫ്.സി മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ഭാഗമായി ഓഫ് റോഡ് പ്രദര്‍ശനവും ജൂലയ് 24 മുതല്‍ 26 വരെ നടക്കും.




കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീമാണ് ജേതാക്കള്‍. അവര്‍ക്ക് മലേഷ്യയില്‍ നടക്കുന്ന മദര്‍ ഈവന്റിലേക്ക് പ്രവേശനം ലഭിക്കും. ഫോഴ്‌സ് ഗൂര്‍ഖ ആര്‍.എഫ്.സി ഇന്ത്യയില്‍ എല്ലാവര്‍ക്കും ടീം സ്പിരിറ്റ് അവാര്‍ഡ് നല്‍കുന്നുണ്ട്. വളരെ മികച്ച അതിജീവന വൈദഗ്ധ്യം കാഴ്ചവെക്കുന്ന ഡ്രൈവര്‍ക്ക് ജംഗിള്‍മെന്‍ അവാര്‍ഡ് ലഭിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദത്തിന് ശ്രദ്ധ നല്‍കുന്നവര്‍ക്ക് എന്‍വയോണ്‍മെന്റ് അവാര്‍ഡുമുണ്ട്. മോസ്റ്റ് യൂണീഖ് 4*4, ലേഡീസ് ടീം തുടങ്ങിയ അവാര്‍ഡുകളും നല്‍കുന്നു. നാല്‍പ്പത് ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. ഓരോ ടീമിലും ഒരു ഡ്രൈവറും ഒരു നാവിഗേറ്ററുമുണ്ടാകും. വിവരങ്ങള്‍ക്ക് www.rfcindia.in.

Filed under .

0 comments for "സാഹസിക ഡ്രൈവര്‍മാര്‍ക്ക് സ്വാഗതം; ഗോവയിലേക്ക്‌ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas