Headlines
By Malakkallu Express:May 22, 2015

ദുബായ് ട്രേഡ് സെന്റര്‍ ഇനി മുതല്‍ ഫ്രീസോണ്‍

ദുബായ്: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിനെ ഫ്രീ സോണായി പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പ്രഖ്യാപനമിറക്കി. 2015-ലെ പുതിയ ഉത്തരവുപ്രകാരം ട്രേഡ് സെന്ററിന്റെ മേല്‍നോട്ടത്തിനായി സ്വതന്ത്ര പരമാധികാര സാമ്പത്തിക അധികാരമുള്ള ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ 'ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ അതോറിറ്റി' (ഡി.ഡബ്ല്യൂ.ടി.സി.എ.)ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. അതോറിറ്റി ചെയര്‍മാനായി ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിനെ നിയമിച്ചു. ദുബായ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.ടി.സി.എം.) ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍ മര്‍റിയാണ് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിനെ അതോറിറ്റിയുടെ ചെയര്‍മാനായും നിയമിച്ചു.

Filed under .

0 comments for "ദുബായ് ട്രേഡ് സെന്റര്‍ ഇനി മുതല്‍ ഫ്രീസോണ്‍ "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas