By Malakkallu Express:May 22, 2015
വീടിന് അപേക്ഷിക്കാം
കാസര്‍കോട് :മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും ഭവന നിര്‍മ്മാണത്തിന് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തീയതി 31വരെ നീട്ടി.
ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം. പ്രത്യേകം അപേക്ഷഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിലോ അപേക്ഷിക്കാം. വിശദവിവരം സൈറ്റില്‍ ലഭിക്കും.-deshabhimani

