Headlines
By Malakkallu Express:May 11, 2015

രണ്‍ബീര്‍ കപൂറും കത്രീന കൈഫും വിവാഹിതരാകുന്നു

മുംബൈ: ഗോസിപ്പുകള്‍ക്ക് തീരുമാനമായി. ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വിവാഹിതരാകുന്നു. പ്രമുഖ ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ കത്രീനയുമായുള്ള തന്റെ പ്രണയം തുറന്നുപറഞ്ഞത്. 

'ഈ വര്‍ഷം ഞങ്ങള്‍ രണ്ട് പേരും സിനിമകളുടെ തിരക്കിലാണ്. അതുകൊണ്ട് തന്നെ വിവാഹം നടത്താന്‍ സമയമുണ്ടാകില്ല. അടുത്തവര്‍ഷം അവസാനത്തോടെ വിവാഹം നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരും തീരുമാനത്തിലെത്തിക്കഴിഞ്ഞു-രണ്‍ബീര്‍ വെളിപ്പെടുത്തി. 
ഇപ്പോള്‍ ഇത് തുറന്നുപറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തോടുള്ള അനാദരവായിരിക്കും അത്. എനിക്ക് ഇപ്പോള്‍ 33 വയസ്സായി. കുടുംബസ്ഥനാകാനുള്ള സമയമായി.
2009 ല്‍ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. 2010 ല്‍ രാജ്‌നീതിയിലും ഇരുവരും പിന്നീട് ഒന്നിച്ചു.
മുമ്പ് രണ്‍ബീറിനെക്കുറിച്ച് ദീപിക പദുക്കോണുമായി ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു.

Filed under .

0 comments for "രണ്‍ബീര്‍ കപൂറും കത്രീന കൈഫും വിവാഹിതരാകുന്നു "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas