Headlines
By Malakkallu Express:May 11, 2015

ഒറിജിനലിനെ വെല്ലും വ്യാജ ഡ്രൈവിങ് ലൈസന്‍സ്

കാഞ്ഞങ്ങാട് : ജില്ലയില്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുടെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് വ്യാപകം. രാജപുരം, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റാണ് ചില ഡ്രൈവിങ് സ്കൂളുകളുടെ മറവില്‍ വ്യാജ ലൈസന്‍സ് വിതരണം ചെയ്യുന്നത്. 

പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ വാഹന പരിശോധന കര്‍ശനമാക്കിയ സാഹചര്യം മുതലാക്കിയാണ് റാക്കറ്റിന്റെ കച്ചവടം.വാഹന പരിശോധനക്കിടയില്‍ ലൈസന്‍സ് സൂക്ഷ്മമായി പരിശോധിക്കാത്തതിനാല്‍ വ്യാജന്മാരെ കണ്ടെത്താനാകില്ല. കാഞ്ഞങ്ങാട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സംശയം തോന്നിയ ടിപ്പര്‍ലോറി ഡ്രൈവര്‍ സുരേഷ്, ബൈക്ക് ഓടിച്ച അനീഷ് എന്നിവരുടെ ലൈസന്‍സ് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനക്കയച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജന് 4000 മുതല്‍ 8000 രൂപ വരെയാണ് ഈടാക്കുന്നത്. പരീക്ഷയൊന്നുമില്ലാതെ ലഭിക്കുന്ന ലൈസന്‍സായതിനാല്‍ ആവശ്യക്കാരേറെയാണ്. ജില്ലയില്‍ നൂറകണക്കിന് ഹെവി, ലൈറ്റ് വാഹനങ്ങളുടെ വ്യാജ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നുണ്ട്.

Filed under .

0 comments for "ഒറിജിനലിനെ വെല്ലും വ്യാജ ഡ്രൈവിങ് ലൈസന്‍സ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas