By Malakkallu Express:May 11, 2015
വ്യാപാരി വ്യവസായി സമിതി ജാഥ ഇന്ന് കുണ്ടംകുഴിയില്‍ തുടങ്ങും
കാസര്‍കോട് : കേരളത്തിലെ വ്യാപാര വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വടക്കന്‍ മേഖലാജാഥ തിങ്കളാഴ്ച കുണ്ടംകുഴിയില്‍ ആരംഭിക്കും.
വൈകിട്ട് നാലിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനസെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനും എസ് ദിനേശ് വൈസ് ക്യാപ്റ്റനും കെ എം ലെനിന്‍ മാനേജരുമായ ജാഥയില്‍ എം ടി അബ്ദുള്ളക്കോയ, കുമാരി ബാലന്‍, സി കെ വിജയന്‍, ജയരാജ് പുത്തലത്ത്, രാഘവന്‍ വെളുത്തോളി, രാജന്‍ ഡയമണ്ട് എന്നിവര്‍ സ്ഥിരാംഗങ്ങളാകും. 12ന് പെരിയാട്ടടുക്കം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 13, 14 തിയതികളില്‍ കണ്ണൂര്‍, 15ന് വയനാട്, 16ന് കോഴിക്കോട്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി 23ന് തൃശൂരില്‍ സമാപിക്കും. 26, 27 തിയതികളില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ അഖണ്ഡ സത്യഗ്രഹ സമരം സംഘടിപ്പിക്കും.

