By Malakkallu Express:May 23, 2015
ഫോട്ടോ ഷെയറിങ് സര്‍വീസ് ഗൂഗിള്‍ ഉടന്‍ ആരംഭിക്കും
ഇന്‍സ്റ്റഗ്രാം നേടുന്ന നേട്ടം കണ്ട് ആ വഴിക്ക് കണ്ണുവച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ ഫോട്ടോ ഷെയറിങ് സര്‍വീസ് ഗൂഗിള്‍ ഉടന്‍ ആരംഭിക്കും. ഗൂഗിളിന്‍റെ ഈ സര്‍വ്വീസ് വഴി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിസായ ഗൂഗിള്‍ ഐ/ഒ യിലാണ് പുതിയ സര്‍വീസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2012 ല്‍ ഫെയ്‌സ്ബുക്ക് വാങ്ങിയ ഇന്‍സ്റ്റഗ്രാമിന് അടുത്തകാലത്തായി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഇത് തന്നെയാണ് മാറി ചിന്തിക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിക്കുന്നത്. പുതിയ സര്‍വീസ് ഫോട്ടോകള്‍ക്ക് മാത്രമായുള്ളതായിരിക്കും. ഇതിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ആപ്ലികേഷനായിരിക്കും ഗൂഗിള്‍ കൂടുതല്‍ പ്രധാന്യം നല്‍കുക എന്നാണ് അറിയുന്നത്.

