By Malakkallu Express:May 23, 2015
ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു.
ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്നു. ആശീര്‍വാദ് സിനിമയുട ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിനായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂരില്‍ നിന്നും ലാല്‍ജോസ് അഡ്വാന്‍സും മേടിച്ച് കഴിഞ്ഞു.സിനിമയുടെ സ്ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുവരികയാണെന്നും സിനിമയുടെ മറ്റു വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ലാല്‍ജോസ് പറഞ്ഞു.മലയാളത്തിലെ ഹിറ്റ്മേക്കേഴ്സില്‍ ഒരാളായ ലാല്‍ജോസിനൊപ്പം മോഹന്‍ലാല്‍ ഇതുവരെ ഒന്നിച്ചിട്ടില്ല. ലാലിനെ സംതൃപ്തിപ്പെടുത്താന്‍ പറ്റിയ ഒരു തിരക്കഥ ലഭിയ്ക്കാത്തതുകൊവണ്ടാണ് അങ്ങനെ ഒന്ന് സംഭവിക്കാത്തതെന്ന് ലാല്‍ജോസ് പറഞ്ഞിരുന്നു. എന്തായാലും ഇരുവരും ആദ്യമായി ഒന്നിച്ചെത്തുമ്പോള്‍ മികച്ചൊരു ചിത്രം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം

