Headlines
By Malakkallu Express:May 23, 2015

ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലൈംഗിക ചൂഷണം

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകേണ്ടി വരുന്നെന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഇതു സംബന്ധിച്ച് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ലൈംഗിക ചൂഷണം നടന്നതിന് തെളിവ് ലഭിച്ചതായി കായിക മന്ത്രാലയം വെളിപ്പെടുത്തി.

വനിതാ ക്രിക്കറ്റ് താരങ്ങളെ ടീം ഒഫീഷ്യല്‍സും മാനേജ്‌മെന്റും ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നു എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ശ്രീലങ്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിമല്‍ ഡിസ്സനായകെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ബുധനാഴ്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

വനിതാ ക്രിക്കറ്റ് മാനേജ്‌മെന്റ് ടീമംഗങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതിന് റിപ്പോര്‍ട്ടില്‍ തെളിവ് ലഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും- ശ്രീലങ്കന്‍ കായിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേസമയം ആരൊക്കെയാണ് കുറ്റക്കാരെന്ന കാര്യം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഒക്‌ടോബറിലാണ് വനിതാ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. പേരു വെളിപ്പെടുത്താത്ത ഒരു സീനിയര്‍ വനിതാ താരത്തെ ഉദ്ധരിച്ചായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Filed under .

0 comments for "ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലൈംഗിക ചൂഷണം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas