By Malakkallu Express:May 23, 2015
ബാംഗ്ലൂരിനെ തോല്‍പിച്ച് ചെന്നൈ ഫൈനലില്‍
റാഞ്ചി: രണ്ടാം ക്വാളിഫയറിലെ ജീവന്‍മരണ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ചെന്നൈ ഒരു പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: ബാംഗ്ലൂര്‍- 139/8 (20); ചെന്നൈ- 140/7 (19.5).
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുംബൈയെ നേരിടും. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ഫൈനലിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ തോല്‍പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്.
140 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് തുണയായത് ഓപ്പണര്‍ മൈക്ക് ഹസിയുടെ അര്‍ധസെഞ്ച്വറിയാണ്. പരിചയസമ്പത്തും ടെക്‌നിക്കും കൈമുതലാക്കിയ ഹസി ബാറ്റിങ്ങിന് അനുകൂലമല്ലാത്ത പിച്ചില്‍ 46 പന്തില്‍ 56 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹസിയുടെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ എംഎസ് ധോനി (29 പന്തില്‍ 26), ഫാഫ് ഡുപ്ലസിസ് (22 പന്തില്‍ 21), ഡ്വെയ്ന്‍ സ്മിത്ത് (12 പന്തില്‍ 17) എന്നിവരാണ് ചെന്നൈ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയ മറ്റുള്ളവര്‍. ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ യുസ്വീന്ദ്ര ചാഹല്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രീനാഥ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നിര്‍ണ്ണായക മത്സരത്തില്‍ തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കാന്‍ ചെന്നൈക്കായി.
ക്രിസ് ഗെയ്ല്‍ (43 പന്തില്‍ 41), സര്‍ഫറാസ് ഖാന്‍ (21 പന്തില്‍ 31), ദിനേശ് കാര്‍ത്തിക് (26 പന്തില്‍ 28) എന്നിവരാണ് ബാംഗ്ലൂരിന്റെ പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ വിരാട് കോലിയും (9 പന്തില്‍ 12) ഡിവില്ല്യേഴ്‌സും (3 പന്തില്‍ 1) വേഗത്തില്‍ പുറത്തായത് ബാംഗ്ലൂരിന് തിരിച്ചടിയായി.
ചെന്നൈക്കായി 28 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആശിശ് നെഹ്‌റയാണ് കളിയിലെ കേമന്‍. രവി അശ്വിന്‍, മോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.