Headlines
By Malakkallu Express:May 23, 2015

മെഡലുറപ്പിച്ച് ഏഴ് ഇന്ത്യന്‍ താരങ്ങള്‍

ദോഹ: കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ദേവേന്ദ്രോ സിങ് ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ മെഡലുറപ്പിച്ചു. ദേവേന്ദ്രോ ഫൈനലിലും ആറ് താരങ്ങള്‍ സെമിയിലും കടന്നാണ് മെഡലുറപ്പാക്കിയത്.

49 കിലോഗ്രാം വിഭാഗത്തില്‍ എതിരാളിയായ ഖത്തറിന്റെ അല്‍ റഫീക് പിന്മാറിയതോടെയാണ് ദേവേന്ദ്രോ ഫൈനലില്‍ കടന്നത്. ഇതോടെ ഇന്ത്യന്‍ താരത്തിന് വെള്ളിമെഡല്‍ ഉറപ്പായി. മുന്‍ ഏഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാവ് ശിവ് ഥാപ്പ 56 കിലോഗ്രാം വിഭാഗത്തിലും 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് ബിദുരി, 69 കിലോഗ്രാം വിഭാഗത്തില്‍ മന്‍ദീപ് ജാന്‍ഗ്ര, 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കുമാര്‍, 64 കിലോഗ്രാമില്‍ മനോജ് കുമാര്‍, 75 കിലോഗ്രാമില്‍ വികാസ് കൃഷ്ണന്‍ എന്നിവരാണ് സെമിയില്‍ കടന്നത്. സെമിയില്‍ തോറ്റാലും ഇവര്‍ വെങ്കലമെഡലിന് അര്‍ഹരാകും.

ശിവ് ഥാപ്പ ജോര്‍ദാന്റെ അല്‍വാദി മുഹമ്മദിനെയും മനീഷ് ടുണീഷ്യയുടെ എല്‍മെജ്രി അഹമ്മദിനെയും കീഴടക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവ് അഫ്ഗാനിസ്താന്റെ അല്ലാഹ്ദാദ് റഹീമിയെ തോല്‍പ്പിച്ചു. മനോജ്കുമാര്‍ മൊറോക്കയുടെ യോനസ് ബാത്തിയെയും വികാസ് കൃഷ്ണനും ഗൗരവും ബൈ വഴിയാണ് സെമിയിലെത്തിയത്. ലോകചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്റില്‍ 12 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്.

Filed under .

0 comments for "മെഡലുറപ്പിച്ച് ഏഴ് ഇന്ത്യന്‍ താരങ്ങള്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas