By Malakkallu Express:May 23, 2015
മെസ്സിയും റൊണാള്‍ഡോയും കോലിക്കുപിന്നില്‍; വിപണിമൂല്യമുള്ള താരങ്ങളില്‍ കോലി ആറാമത്
21-കാരിയായ കനേഡിയന്‍ ടെന്നീസ് താരം യൂജിന്‍ ബൊക്കാര്‍ഡിനെയാണ് ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരമായി സ്‌പോര്‍ട്‌സ് പ്രോ തിരഞ്ഞെടുത്തത്. നിലവില്‍ വനിതാ സിംഗിള്‍സില്‍ ആറാം റാങ്കുകാരിയാണ് ബൊക്കാര്‍ഡ്. ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറാണ് രണ്ടാമത്. യു.എസ്. ഗോള്‍ഫ് താരം ജോര്‍ദാന്‍ പ്‌സീത്ത് മൂന്നാമതും അമേരിക്കയുടെ തന്നെ നീന്തല്‍ താരം മിസ്സി ഫ്രാങ്ക്ലൂന്‍ നാലാമതുമുണ്ട്. ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടന്‍ കോലിക്ക് മുന്നില്‍ അഞ്ചാമതായുണ്ട്. പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം സൈന നേവാള്‍ 44-ാം സ്ഥാനത്താണ്. ഫുട്‌ബോള്‍ താരമായ റൊണാള്‍ഡോ 16-ാമതും മെസ്സി 22-ാമതുമാണ്. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്ത് മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ക്രിക്കറ്റര്‍. 45-ാം സ്ഥാനത്താണ് സ്മിത്ത്. വരാനിരിക്കുന്ന മൂന്നുവര്‍ഷങ്ങളില്‍ താരങ്ങള്‍ക്ക് ലഭിക്കാവുന്ന വിപണിമൂല്യം മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. താരങ്ങളുടെ പ്രായം, അവരുടെ രാജ്യം, താരപ്രഭ, രാജ്യാന്തരമായ പ്രതിച്ഛായ, പ്രതിച്ഛായയെ വില്‍ക്കാനുള്ള സന്നദ്ധത തുടങ്ങിയ പല ഘടകങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് സ്‌പോര്‍ട്‌സ് പ്രോ അധികൃതര്‍ വ്യക്തമാക്കി. |

