Headlines
By Malakkallu Express:May 23, 2015

പാകിസ്താനില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്; ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം

ലാഹോര്‍: ആറ് വര്‍ഷത്തിന് ശേഷം പാകിസ്താനില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം. സിംബാബ്‌വെയ്ക്ക് എതിരെ നടന്ന ടി-20 മത്സരത്തില്‍ പാകിസ്താന്‍ അഞ്ച് റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയര്‍ത്തിയ 173 റണ്‍ വിജയലക്ഷ്യം പാകിസ്താന്‍ മൂന്ന് പന്ത് 19.3 ഓവറില്‍ അഞ്ച വിക്കറ്റ നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. സ്‌കോര്‍: സിംബാബ്‌വെ- 172/6 (20); പാകിസ്താന്‍- 173/5 (19.3).

2009-ല്‍ പാകിസ്താനില്‍ പരമ്പരയ്‌ക്കെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് ടീം പാകിസ്താന്‍ സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ ക്യാപ്റ്റന്‍ എല്‍ട്ടണ്‍ ചിഗുംബുരയുടെയും (34 പന്തില്‍ 54) ഓപ്പണര്‍ മസാക്കാഡ്‌സയുടെയും (27 പന്തില്‍ 43) ബാറ്റിങ്ങിന്റെ ബലത്തിലാണ് 172 റണ്‍സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനായി ഓപ്പണിങ് വിക്കറ്റില്‍ മുക്താര്‍ അഹമ്മദും (45 പന്തില്‍ 83) അഹ്മദ് ഷഹ്‌സാദും (39 പന്തില്‍ 55) ചേര്‍ന്ന് 13.3 ഓവറില്‍ 144 റണ്‍സ് അടിച്ചുകൂട്ടി ജയമുറപ്പിക്കുകയായിരുന്നു. മുക്താറാണ് കളിയിലെ കേമന്‍.

Filed under .

0 comments for "പാകിസ്താനില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്; ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas