By Malakkallu Express:June 20, 2015
ഈ വേനല്‍ക്കാലം അവിസ്മരണിയമാക്കന്‍ ഇന്ത്യയില്‍ തന്നെയുള്ള 10 സ്വപ്ന സമാനയിടങ്ങള്‍
2.സിക്കിം ഹിമാലയത്തിന്റെ ഹിമത്താല്‍ ചുറ്റപ്പെട്ട ഇന്ത്യയുടെ കുഞ്ഞു സംസ്ഥാനമാണ് സിക്കിം. നയനാനന്ദകരമായ വെള്ളച്ചാട്ടങ്ങളും മഞ്ഞു മൂടി കിടക്കുന്ന ഗുഹകളും തണുത്തുറഞ്ഞു കിടക്കുന്ന തടാകങ്ങളും സിക്കിമിനെ മനോഹരിയാക്കുന്നു.
3.കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന കശ്മീര്‍. കശ്മീര്‍ താഴ്വരയിലെ പ്രധാനപ്പെട്ട ഭാഗങ്ങളായ പഹല്‍ഗാം,ശ്രീനഗര്‍, ഗുല്മാര്‍ എന്നിവിടങ്ങളാണ് കണ്ടിരിക്കേണ്ടത്. വേനല്‍ക്കാലത്ത് ഈ മൂന്ന് സ്ഥലങ്ങള്‍ക്കും പ്രത്യേക ഭംഗി തന്നെ ഉണ്ടാകും. നിരവധി സിനിമകള്‍ ഷൂറ്റിംഗ് ലൊക്കേഷനായിട്ടുള്ള പ്രദേശങ്ങളാണ് ഇവയൊക്കെ. മുഗള്‍ സാമ്രാജ്യത്തിന്റെ പൂന്തോട്ടമാണ് കാശ്മീരിന്റെ മറ്റൊരു സവിശേഷത.
4.റിഷികേശ് യോഗയുടെ ജന്മസ്ഥലമായ റിഷികേശ് ഉത്തരഖണ്ഡ് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ആത്മശാന്തി ലഭിക്കുന്നതിന് പണ്ടു മുതല്‍ക്കെ ഇങ്ങോട്ടേക്ക് ജനം ഒഴുകിയെത്തിയിരുന്നു. ഹിമാലയത്തിന്റെ ആനന്ദാ പര്‍വ്വതനിരയില്‍ നിന്നു നോക്കിയാല്‍ ഗംഗാ നദി ഒഴുകിപ്പോകുന്ന മനോഹര ദൃശ്യം കാണാന്‍ സാധിക്കും.
5. തവാങ് ആസാമുമായ അതിര്‍ത്തി പങ്കിടുന്ന തവാങ് അരുണാചല്‍പ്രദേശിലാണ് നിലകൊള്ളുന്നത്. വേനലിന്റെ തീഷ്ണത ഒരിക്കലും അനുഭവപ്പെടാത്ത സ്ഥലമാണ് തവാങ്.
6. ഷിംല സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംല ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല വസതിയായിരുന്നു. ശക്തമായ മഞ്ഞു വീഴ്ചയുള്ള ഷിംല ഹിചല്‍ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.
7. പഞ്ചമര്‍ഹി പഞ്ചമര്‍ഹി മധ്യപ്രദേശിലെ സത്പുരാ പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഇവിടം വേനല്‍ അവധി അഘോഷിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്.
8.കൊടൈക്കനാല്‍ സമുദ്രനിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊടൈക്കനാല്‍ തമിഴനാടിന്റെ ഭാഗമാണ്. പശ്ചിമ ഘട്ടത്തിലെ പളനിമലയിലാണ് കൊടൈക്കനാല്‍ നിലകൊള്ളുന്നത്. കൊടൈ തടകത്തിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.
9.ഷില്ലോങ്ങ് മേഘലയയുടെ തലസ്ഥാന നഗരിയാണ് ഷില്ലോങ്ങ്. കാസി മലനിരയില്‍ സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ് സമുദ്രനിരപ്പില്‍ നിന്നും 1491 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
10. കൂന്നൂര്‍ നീലഗിരിയുടെ രണ്ടാമത്തെ ഹിസ്റ്റേഷനാണ് കൂന്നൂര്‍. സമുദ്രനിരപ്പില്‍ നിന്നും 1839 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൂന്നൂറില്‍ നിന്നുള്ള സൂര്യാസ്തമയം കണാന്‍ വളരെ മനോഹരമാണ്.

