Headlines
By Malakkallu Express:June 20, 2015

കോപ്പ അമേരിക്ക; ഗ്രൂപ്പ് സി മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ പെറുവിന് ജയം

വാല്‍പ്രൈസൊ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് സി മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ പെറുവിന് ഒരു ഗോള്‍ ജയം. എഴുപത്തിരണ്ടാം മിനിറ്റിലാണ് മത്സരത്തിലെ ഏകഗോള്‍ പിറന്നത്. ക്ലോഡിയോ പിസാറോ ആണ് പെറുവിനായി ഗോള്‍വല ചലിപ്പിച്ചത്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ പെറുവിന്റെ ടൂര്‍ണമെന്റിലെ ആദ്യജയമാണിത്. 22-ന് അവര്‍ കൊളംബിയയെ നേരിടും. ആദ്യ മത്സരത്തില്‍ കൊളംബിയയെ തോല്‍പിച്ച വെനസ്വേല അടുത്ത മത്സരത്തില്‍ ബ്രസീലിനോട് ഏറ്റുമുട്ടും. എല്ലാ ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഗ്രൂപ്പ് സിയില്‍ എല്ലാ ടീമുകളും ഓരോ ജയവും ഓരോ തോല്‍വിയുമായി തുല്യത പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗ്രൂപ്പിലെ അടുത്ത രണ്ട് മത്സരങ്ങളുടെയും ഫലമാകും ക്വാര്‍ട്ടര്‍ ടീമുകളെ നിശ്ചയിക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് കൊളംബിയ-പെറു, ബ്രസീല്‍-വെനസ്വേല മത്സരങ്ങള്‍.

Filed under .

0 comments for "കോപ്പ അമേരിക്ക; ഗ്രൂപ്പ് സി മത്സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ പെറുവിന് ജയം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas