Headlines
By Malakkallu Express:June 20, 2015

കോപ്പ അമേരിക്കയില്‍ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്. കൊളംബിയയുമായുള്ള നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വി നേരിട്ടതിനൊപ്പമാണ് നെയ്മറിനു ചുവപ്പു കാര്‍ഡും കിട്ടിയത്. കോളംബിയയുടെ വിജയഗോള്‍ നേടിയ മുറീലോയെ തലകൊണ്ടിടിച്ചതിനാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഇതേ തുടര്‍ന്നുണ്ടായ കശപിശയില്‍ കോളംബിയ താരം കാര്‍ലോസ് ആര്‍ട്ടുറോക്കിനും കിട്ടി ചുവപ്പു കാര്‍ഡ്. ഇതിനു തൊട്ടുപിന്നാലെ പ്രതിഫലതുക കുറച്ചുകാണിച്ചുവെന്ന ആരോപണത്തില്‍ നെയ്മര്‍ക്കെതിരെ സ്പാനിഷ് കോടതിയില്‍ കേസ് വരുന്നത്. 2013 ല്‍ ഏകദേശം 410 കോടി രൂപയ്ക്കാണ് ബ്രസീലിയന്‍താരം നെയ്മര്‍ ബാര്‍സിലോനയുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ തുക ഏകദേശം 600കോടി രൂപയായിരുന്നുവെന്നാണ് ആരോപണം. ബാര്‍സിലോന അധികൃതര്‍, നെയ്‌റുടെ പിതാവ്, മുന്‍ക്ലബ്ബ് സാന്റോസ് എന്നിവരുടെ പേരും പരാതിയിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നെയ്മറിനായി ക്വോട്ട് ചെയ്ത തുകകള്‍ വെളിപ്പെടുത്താന്‍ യൂറോപിലെ പ്രമുഖ ടീമുകളോടെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Filed under .

0 comments for "കോപ്പ അമേരിക്കയില്‍ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas