By Malakkallu Express:June 20, 2015
പാപനാശം ചിത്രത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് കമലഹാസന്‍ മാപ്പ് പറഞ്ഞു
ചലച്ചിത്ര താരം കമലഹാസന്‍ പാപനാശം എന്ന ചിത്രത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് മാപ്പ് പറഞ്ഞു. ചിത്രം വളരെ നേരത്തെ ചിത്രീകരണം കഴിഞ്ഞതാണെന്നും അല്ലായിരുന്നെങ്കില്‍ ഈ രംഗം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനങ്ങള്‍ ഓടിക്കരുതെന്ന് തന്റെ ആരാധകരോടും കമല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മോഹലാല്‍- ജീത്തു ജോസഫിന്റെ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. ഇരുചക്രവാഹന യാത്രികര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഹെല്‍മറ്റ് വിവാദം കത്തിപ്പടര്‍ന്നിരിക്കേയാണ് കമലഹാസന്റെ മാപ്പ്പറച്ചില്‍. പുറത്തിറങ്ങുമ്ബോള്‍ ചെരുപ്പ് ധരിക്കുന്നത് പോലെ തന്നെയാണ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതെന്നും ഇത് മനസിലാക്കാനുളള സാമാന്യ ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും സൂചിപ്പിച്ചു.

