Headlines
By Malakkallu Express:June 20, 2015

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചു

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം അവതരിപ്പിച്ചു.pheysbukkin pinnale dvitarum veediyo otto ple 2013ലാണ് ഫെയ്‌സ്ബുക്കില്‍ ഈ സംവിധാനം അരംഭിക്കുന്നത്. ഏതാണ്ട് ഈ കാലം അളവില്‍ തന്നെ ട്വിറ്ററു ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ മാത്രമാണ് ട്വിറ്ററിന് ഈ ഫീച്ചര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്. ട്വിറ്റര്‍ വെബിലും ഐഒഎസിലും വീഡിയോ ഓട്ടോപ്ലേ അവതരിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഉള്‍പെടെയുള്ള മറ്റ് ഒഎസുകളില്‍ വീഡിയോ ഓട്ടോ പ്ലേ സംവിധാനം അവതരിപ്പിച്ചിട്ടില്ല. ട്വിറ്ററിന്റെ ഈ ഫീച്ചര്‍ പക്ഷെ ഏറ്റവും പ്രയോജനപ്പെടുക അഡ്വര്‍ടൈസേഴ്‌സിനായിരിക്കും. വീഡിയോ ഓട്ടോ പ്ലേ ആയതിനാല്‍ അത് ഉപയോക്താക്കള്‍ക്ക് അലോസരമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ട്വിറ്റര്‍ ആപ്പില്‍ ഓട്ടോപ്ലേ ഓഫാക്കാനുള്ള സംവിധാനവും ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Filed under .

0 comments for "ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas