Headlines
By Malakkallu Express:June 20, 2015

ഉദ്ഘാടകന്‍ 1940ലെ ഒന്നാം ക്ലാസുകാരന്‍

കാഞ്ഞങ്ങാട് : സ്കൂള്‍ സ്ഥാപിതമായ 1940ല്‍ ഒന്നാംക്ലാസില്‍ ആറാം നമ്പര്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കൃഷ്ണന്‍ ആയത്താര്‍ 82-ാം വയസില്‍ വീണ്ടും അജാനൂര്‍ ഗവ. ഫിഷറീസ് യുപി സ്കൂളിലെത്തി. Image result for ajanoor fisheries schoolവായനവാരം ഉദ്ഘടാനം ചെയ്യാനെത്തിയ ആയത്താര്‍ ആയിരത്തൊന്ന് രാവുകളുടെ വായനാനുഭവം കുട്ടികളുമായി പങ്കുവച്ചു. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനായ കൃഷ്ണന്‍ ആയത്താര്‍ അജാനൂര്‍ കടപ്പുറം പക്കീരന്‍ വൈദ്യര്‍ സ്മാരക വായനശാലയുടെ ആദ്യകാല സെക്രട്ടറിയും സ്കൂള്‍ 50-ാംവാര്‍ഷികം ആഘോഷിച്ചപ്പോള്‍ ചെയര്‍മാനുമായിരുന്നു. ഒരാഴ്ച നീളുന്ന വായനാനുഭവങ്ങളില്‍ എ ഹമീദ്ഹാജി ബെന്യാമിന്റെ ആടുജീവിതവും, ടി എം എ ബഷീര്‍ അഹമ്മദ് കെ ആര്‍ മീരയുടെ ആരാച്ചാരും, കെ രാജന്‍ എ പി ജെ അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകളും, വി മോഹനന്‍ അഷറഫ് ആഡൂരിന്റെ തെരഞ്ഞെടുത്ത കഥകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. പിടിഎ പ്രസിഡന്റ് കെ ജി സജീവന്‍ അധ്യക്ഷനായി. കുട്ടികളായ അഫ്ന മെഹ്റിനും ആര്യയും വായനക്കുറിപ്പുകള്‍ അവതരിപ്പിച്ചു. രവി ബല്ലാകടപ്പുറം, ജയചന്ദ്രന്‍, വേണു, ടി അബ്ദുള്‍റഷീദ് എന്നിവര്‍ സംസാരിച്ചു. കെ വി രാധാമണി സ്വാഗതവും പി സി രാധാമണി നന്ദിയും പറഞ്ഞു.

Filed under .

0 comments for "ഉദ്ഘാടകന്‍ 1940ലെ ഒന്നാം ക്ലാസുകാരന്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas