By Malakkallu Express:June 20, 2015
അഞ്ചു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍
മംഗളൂരു: നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റു ചെയ്തു. ചെമ്പരിക്ക സ്വദേശി മുഹമ്മദ് ഇര്‍ഷാദാ(30)ണ് പിടിയിലായത്. കഞ്ചാവു ചെടിയുടെ ഉണങ്ങിയ ഇലകളും ചേര്‍ത്ത പൊടിരൂപത്തിലുള്ള 4.110 കിലോ തൂക്കമുള്ള കഞ്ചാവ് ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു.
അന്താരാഷ്ട്ര വിപണിയില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ദോഹയിലേക്കുള്ള ഐ.എക്‌സ് 821 നമ്പര്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ യാത്രചെയയ്യാനെത്തിയതായിരുന്നു യുവാവ്. സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. യുവാവിനെ മംഗളൂരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.