By Malakkallu Express:June 27, 2015
ഇന്റര്‍നെറ്റിന് ഭീഷണിയായി "ജെ 30"
ലണ്ടന്‍: വൈടുകെ പ്രശ്‌നത്തിനു ശേഷമുള്ള ഗുരുതരമായ പ്രതിസന്ധിയെ ഈ മാസം 30 നു കമ്പ്യൂട്ടറുകള്‍ നേരിടും. ജൂണ്‍ 30 എന്ന ദിവസത്തിന്റെ നീളം ഒരു സെക്കന്‍ഡ് കൂടി നീട്ടാനുള്ള തീരുമാനമാണു പ്രതിസന്ധിക്കു പിന്നില്‍. 2015 എന്ന വര്‍ഷത്തിന് ഇതോടെ 31,536,001 സെക്കന്‍ഡുകളാകും ഉണ്ടാകുക.

വിവിധ രാജ്യങ്ങളില്‍ പുതുദിനമെത്തുന്നതില്‍ വ്യത്യാസമുണ്ട്. ഇന്റര്‍നെറ്റിലെ വിവിധ സര്‍വറുകളില്‍ സമയ ക്രമീകരണം വ്യത്യസ്‌ത സമയത്താകും ഉണ്ടാകുക. 23:59:59 എന്ന സമയം രണ്ട് സെക്കന്‍ഡിലേറെ കാട്ടിയാകും ഭൂരിപക്ഷവും പ്രശ്‌നത്തെ നേരിടുക. ചില കമ്പ്യൂട്ടര്‍ പ്രോസസറുകളെങ്കിലൂം ഈ സംവിധാനത്തെ സ്വീകരിക്കാന്‍ വിസമ്മതിക്കുമെന്നാണ് ആശങ്ക. വൈടുകെയ്‌ക്കു തുല്യമായ ഭീഷണിയായാണു ഇതിനെ പ്രോഗ്രാമര്‍മാര്‍ കാണുന്നത്.
ചില കമ്പ്യൂട്ടറുകള്‍ക്ക് 2000 എന്ന വര്‍ഷത്തെ സ്വീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണു വൈടുകെ പ്രശ്‌നത്തില്‍ കലാശിച്ചത്.
വര്‍ഷത്തെ രേഖപ്പെടുത്താന്‍ രണ്ട് ഡിജിറ്റുകള്‍ മാത്രം രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ 2000 എന്ന വര്‍ഷത്തെ 1900 മായി കണക്കാക്കുമെന്നായിരുന്നു അന്ന് ആശങ്ക. കോബോള്‍ എന്ന കമ്പ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയ പ്രോഗ്രാമുകള്‍ തിരുത്തിയാണ് അന്നു പ്രശ്‌നം പരിഹരിച്ചത്. വൈകാതെ കോബോള്‍ ഭാഷ അപ്രത്യക്ഷമാകുകയും ചെയ്‌തു.