Headlines
By Malakkallu Express:June 27, 2015

ചുള്ളിക്കര-കൊട്ടോടി റോഡ് തകര്‍ന്നു

രാജപുരം: കാല്‍നടയാത്രപോലും ദുസ്സഹമാകുംവിധം മഴയില്‍തകര്‍ന്ന് ചുള്ളിക്കര-കൊട്ടോടി റോഡ്. തിരിഞ്ഞുനോക്കാതെ അധികൃതര്‍. മലയോരത്തെ പ്രധാന ടൗണായ ചുള്ളിക്കരയില്‍നിന്ന് ജില്ലാ കേന്ദ്രത്തിലേക്ക് എളുപ്പത്തിലെത്താനുള്ള റോഡാണിത്. നിരവധി സ്‌കൂള്‍കുട്ടികളും മറ്റുയാത്രക്കാരും ആശ്രയിക്കുന്ന ജില്ലാ മേജര്‍ റോഡാണ് ചുള്ളിക്കര-കൊട്ടോടി-കുറ്റിക്കോല്‍ റോഡ്. ഇതില്‍ ചുള്ളിക്കര മുതല്‍ കൊട്ടോടിവരെയുള്ള ഭാഗങ്ങളില്‍ ഭൂരിഭാഗവും തകര്‍ന്നനിലയിലാണ്. പലഭാഗങ്ങളിലും പാര്‍ശ്വഭിത്തിയും തകര്‍ന്നിട്ടുണ്ട്. 2013-ല്‍ ചുള്ളിക്കരയില്‍നിന്ന് കൊട്ടോടിവരെയുള്ള നാലു കിലോമീറ്റര്‍ ഭാഗം മെക്കാഡം ടാറിങ് നടത്താനായി ഭരണാനുമതിയായിരുന്നു. ഇതിന്റെ ഭാഗമായി കരാര്‍ നടപടികളും പൂര്‍ത്തീകരിച്ചു. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പണിതുടങ്ങാത്തതിനാല്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Filed under .

0 comments for "ചുള്ളിക്കര-കൊട്ടോടി റോഡ് തകര്‍ന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas