By Malakkallu Express:June 27, 2015
ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു,
രാജപുരം: പാണത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സാമൂഹികനീതി വകുപ്പ് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ്
സുപ്രിയ അജിത്ത് നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ബാബു താക്കോല്‍ ഏറ്റുവാങ്ങി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.പി.പുഷ്പലത അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജൂബി സി.ഏലിയാസ്, കെ.നാരായണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ്, എന്‍.ഐ.ജോയി, പി.തമ്പാന്‍, ജോണി തോലംപുഴ, എം.സി.മൊയ്തീന്‍ ഹാജി, എസ്.മധുസൂദനന്‍, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

