By Malakkallu Express:June 27, 2015
ഭെല്‍-ഇ.എം.എല്‍. വികസനം: ഉടന്‍ നടപടിയെന്ന് ചെയര്‍മാന്‍
കാസര്‍കോട്: കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍. സംയുക്ത സംരംഭ വികസനത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഭെല്‍ ചെയര്‍മാന്‍ ബി.പി.റാവു പി.കരുണാകരന്‍ എം.പി.ക്ക് ഉറപ്പുനല്കി.
ഭെല്‍-ഇ.എം.എല്ലിന് പ്രത്യേക സാമ്പത്തികസഹായം ഉടന്‍ അനുവദിക്കുമെന്നും ഇതിനായി അടുത്ത ബോര്‍ഡ്യോഗത്തില്‍ നിര്‍ദേശം െവയ്ക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
റെയില്‍വേയുടെ പുതിയ ഓര്‍ഡറുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. സംയുക്ത കരാര്‍ നടപ്പാക്കണമെന്നും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നും
സാങ്കേതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പി.കരണാകരന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഭെല്‍-ഇ.എം.എല്‍. സംയുക്ത സംരംഭത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏപ്രില്‍ 20-ന് കേന്ദ്ര ഖനിമന്ത്രി ആനന്ദ് ഗീതെ യോഗം വിളിച്ചിരുന്നു. ഡല്‍ഹി ഉദ്യോഗഭവനില്‍ നടന്ന ചര്‍ച്ചയില്‍ എം.പി.മാരായ പി.കരുണാകരന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ബി.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
കെല്‍ കാസര്‍കോട് യൂണിറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കൈമാറി നാലുവര്‍ഷം കഴിഞ്ഞിട്ടും പുതിയ നിക്ഷേപമോ സാങ്കേതികവിദ്യയോ കൊണ്ടുവരാത്ത സാഹചര്യത്തിലാണ് എം.പി.മാര്‍ ഇടപെട്ടത്. യൂണിയനുകള്‍ സംയുക്തമായി കേന്ദ്രമന്ത്രിക്ക് എം.പി.മാര്‍ മുഖേന ഡല്‍ഹിയില്‍ നിവേദനം നല്കുയും ചെയ്തു.