By Malakkallu Express:June 27, 2015
ഡ്രൈവറും കണ്ടക്‌ടറും പൂസായി; കെ.എസ്.ആര്‍.ടി.സി. സര്‍വീസ് മുടങ്ങി -
പുല്‍പള്ളി: ഡ്രൈവറും കണ്ടക്‌ടറും മദ്യപിച്ചു ലക്കുകെട്ടതിനേത്തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസ് മുടങ്ങി
. പെരിക്കല്ലൂരില്‍നിന്നു പുലര്‍ച്ചെ മൂന്നരയ്‌ക്കു പാലായിലേക്കു പോകേണ്ട സൂപ്പര്‍ഫാസ്‌റ്റ് ബസിലെ ഡ്രൈവറും കണ്ടക്‌ടറും 'വെള്ള'ത്തിലായതോടെ മഴക്കാലത്തു യാത്രക്കാര്‍ വലഞ്ഞു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് ഉദ്യോഗസ്‌ഥര്‍ ഡ്രൈവര്‍ മനോജ്‌മോനും കണ്ടക്‌ടര്‍ ഇ.എസ്. മഹേഷിനുമെതിരേ നടപടിക്കു ശിപാര്‍ശ ചെയ്‌തു. പാലാ ബസ് സര്‍വീസ് മുടങ്ങിയെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. അതോടെ പലരും യാത്ര മാറ്റിവച്ചു. -

