Headlines
By Malakkallu Express:June 27, 2015

അര്‍ജന്റീന സെമിയില്‍; ഷൂട്ടൗട്ടില്‍ കൊളംബിയ വീണു

ആവേശം ആദ്യാവസാനം നിറഞ്ഞൊഴിഞ്ഞ കോപ്പയില്‍ കൊളംബിയയെ സഡന്‍ഡത്തില്‍ വീഴ്‌ത്തി അര്‍ജന്റീന സെമിയില്‍ കടന്നു. ഷൂട്ടൗട്ടിലായിരുന്നു വിധി നിര്‍ണ്ണയിച്ചത്‌. സാധാരണസമയത്ത്‌ ഇരു ടീമുകളും ഗോള്‍രഹിത സമനിലയും ഷൂട്ടൗട്ടില്‍ നാലു ഗോളുകള്‍ വീതം നേടിയും തുല്യത പാലിച്ചപ്പോഴായിരുന്നു കളി സഡന്‍ഡത്തില്‍ എത്തിയത്‌. 5-4 നായിരുന്നു അര്‍ജന്റീനയുടെ ജയം.

ഡി മരിയയുടെ പകരക്കാരനായി കളത്തിലെത്തിയ കാര്‍ലോസ്‌ ടെവസായിരുന്നു അര്‍ജന്റീനയ്‌ക്കായി വിജയഗോള്‍ നേടിയത്‌. മെസി, ഗെരെ, ബനേഗാ, ലാവേസി എന്നിവര്‍ ഷൂട്ടൗട്ടില്‍ സ്‌കോര്‍ ചെയ്‌തപ്പോള്‍ ബിഗിലയയും റോജോയും കിക്ക്‌ പാഴാക്കി. സൂപ്പര്‍താരം ജയിംസ്‌ റോഡ്രിഗ്രസ്‌, ഫാല്‍ക്കാവോ, ക്വാര്‍ദാദോ, കാര്‍ഡോണ എന്നിവര്‍ക്കേ കൊളംബിയയ്‌ക്കായി ലക്ഷ്യം നേടാന്‍ കഴിഞ്ഞുള്ളൂ. മുറിയേല്‍, സുനീഗ, മുറിലോ എന്നിവരുടെ കിക്കുകള്‍ പുറത്തുപോയി.

കളിയില്‍ ലഭിച്ചിരുന്ന മുന്‍തൂക്കം ഗോളാക്കി മാറ്റാന്‍ കഴിയാതിരുന്നതോടെ അര്‍ജന്റീനയ്‌ക്ക് ഭാഗ്യമില്ലേ എന്ന്‌ ആരാധകര്‍ സംശയിച്ചിരുന്നിടത്ത്‌ നിന്നുമായിരുന്നു അവരുടെ തിരിച്ചുവരവ്‌. രണ്ടാം പകുതിയില്‍ ഗോള്‍ ഉറപ്പിച്ച നാലു ചാന്‍സുകള്‍ അര്‍ജന്റീനയ്‌ക്ക് ലഭിച്ചിരുന്നെങ്കിലും പന്ത്‌ കൊളംബിയന്‍ വലയ്‌ക്കുള്ളിലായില്ല. രണ്ടു തവണ പന്ത്‌ ബാറില്‍ തട്ടി പോയപ്പോള്‍ രണ്ടു തവണ ഗോളി പരാജയപ്പെട്ടിടത്ത്‌ കൊളംബിയന്‍ പ്രതിരോധനിര അവസരോചിതമായി ഇടപെടല്‍ നടത്തി.

മെസിയുടെ നീക്കങ്ങളെ മൂന്നു പേരെ ഉപയോഗിച്ച്‌ കൊളംബിയ പ്രതിരോധിച്ചപ്പോള്‍ റോഡ്രിഗ്രസിനെതിരേ അര്‍ജന്റീന ശരീരം കൊണ്ട്‌ തളയ്‌ക്കുന്നത്‌ കാണാമായിരുന്നു. ഇരുവരും അനേകം നീക്കങ്ങള്‍ മെനഞ്ഞെടുത്തിരുന്നു.

Filed under .

0 comments for "അര്‍ജന്റീന സെമിയില്‍; ഷൂട്ടൗട്ടില്‍ കൊളംബിയ വീണു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas