Headlines
By Malakkallu Express:June 27, 2015

ലഹരി മരുന്ന്‌ ഉപയോഗം തടയാനുള്ള ദേശീയനയത്തിന്‌ രൂപം നല്‍കും: കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ലഹരിമരുന്ന്‌ ഉപയോഗം തടയുന്നതിനുള്ള ദേശീയനയത്തിനു രൂപംനല്‍കുമെന്നു കേന്ദ്ര സാമൂഹികനീതി-ശാക്‌തീകരണ മന്ത്രി തവാര്‍ ചന്ദ്‌ ഗെഹലോട്ട്‌ അറിയിച്ചു. ലഹരി വസ്‌തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തുകളെക്കുറിച്ചും അവയുടെ ഉപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും നിരന്തരമായി അറിവ്‌ പകരുന്നതിന്‌ ഊന്നല്‍നല്‍കുന്നതായിരിക്കും നയമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. പഞ്ചാബില്‍ 28 പുതിയ ലഹരി വിമുക്‌തകേന്ദ്രങ്ങള്‍കൂടി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി ഗെഹലോട്ട്‌ അറിയിച്ചു. ലഹരി വസ്‌തുക്കളുടെ വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്‌ഥാനമെന്ന നിലയ്‌ക്ക്‌ പഞ്ചാബിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Filed under .

0 comments for "ലഹരി മരുന്ന്‌ ഉപയോഗം തടയാനുള്ള ദേശീയനയത്തിന്‌ രൂപം നല്‍കും: കേന്ദ്രമന്ത്രി "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas