Headlines
By Malakkallu Express:June 20, 2015

ആഗോള സമാധാന സൂചികയില്‍ യു എ ഇ ക്ക് നാല്‍പത്തി ഒന്‍പതാം സ്ഥാനം

ആഗോള സമാധാന സൂചികയില്‍ യു എ ഇ ക്ക് നാല്‍പത്തി ഒന്‍പതാം സ്ഥാനം.മെനാ മേഖലയിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും യു എ ഇ ക്കാണ്. ഗ്ലോബല്‍ തിങ്കിംഗ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഏകണോമിക്‌സ് ആന്‍ഡ് പീസ് തയ്യാറാക്കിയ സമധാന സൂചിക യിലാണ് യു എ ഇ മികച്ച സ്ഥാനം നേടിയത്. ആഗോള തലത്തില്‍ 49 ആം സ്ഥാനമാണ് യു എ ഇ നേടിയത്. 162 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. മെന മേഖലയില്‍ മൂന്നാം സ്ഥാനമാണ് യു എ ഇ യ്ക്ക് ഉള്ളത്.സമാധാനം നിലനിര്‍ത്തുന്നതിന് യു എ ഇ ഭരണകൂടം അഭിനന്ദനാര്‍ഹമായ നടപടികളാണ് സ്വീകരിച്ചത് എന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് ആളൊന്നിന് പതിനായിരത്തി അഞ്ഞൂറ്റി അമ്ബത് ദിര്‍ഹം വീതം നീക്കി വച്ചു കൊണ്ടാണ് യു എ ഇ പദ്ധതി ആവിഷ്‌കരിച്ചത്. ഈജിപ്ത് ടുണീഷ്യ എന്നീ രാജ്യങ്ങളില്‍സമധാനം അന്തരീക്ഷം പഴയ നിലയിലേക്ക് വരുന്നുണ്ട്.എന്നാല്‍ സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍സമാധാനം അന്തരീക്ഷം എപ്പോള്‍ കൈവരും എന്ന കാര്യത്തില്‍ഒരു പ്രതീക്ഷയുമില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Filed under .

0 comments for "ആഗോള സമാധാന സൂചികയില്‍ യു എ ഇ ക്ക് നാല്‍പത്തി ഒന്‍പതാം സ്ഥാനം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas