By Malakkallu Express:June 20, 2015
യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്
യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് അബുദാബി: യുഎഇയുടെ കോണ്‍സുലേറ്റ് ഓഫീസ് തിരുവനന്തപുരത്തു സ്ഥാപിക്കാന്‍ യുഎഇ ഭരണാധികാരി ഷെയ്ക് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. തിരുവനന്തപുരത്ത് ഓഫീസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു സ്ഥലം കണ്െടത്തി നല്‍കേണ്ടത്.
രണ്ടു മാസം മുമ്ബു യുഎഇ അംബാസഡര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഡിപ്ളോമാറ്റിക് സെക്യൂരിറ്റി സംവിധാനം സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. പതിനായിരക്കണക്കിനു മലയാളികളാണു യുഎഇയില്‍ ജോലി നോക്കുന്നത്. തിരുവനന്തപുരത്തു കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതു പ്രവാസി മലയാളികള്‍ക്കു ഗുണകരമാകും.

