Headlines
By Malakkallu Express:June 20, 2015

യോഗ ദിനാചരണത്തിനു ഇന്ദ്രപ്രസ്ഥം ഒരുങ്ങി

ദില്ലി : രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗാമായി തലസ്ഥാന നഗരിയില്‍ വിവിധ പരിപാടികള്‍ കൊണ്ടാടുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത സംസ്കാരമായ യോഗയെ കുറിച്ച്‌ അടുത്തിടെ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗമാണ് എല്ലാ വര്‍ഷവും ജൂണ്‍ 21 നു രാജ്യാന്തര യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നതിന് കാരണമായത്. ജീവിത ശൈലീ രോഗങ്ങള്‍ അകറ്റി ശരീരത്തിനും മനസിനും ഒരു പോലെ സ്വാസ്ഥ്യം ഏകുന്ന ഒന്നാണ് യോഗ എന്നതിനാല്‍ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ യോഗയെ ലോകരാഷ്ട്രങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു . ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നത് . ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ ആണ് . രാജ്പതിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തും . പുലര്‍ച്ചെ ആറുമണിക്കുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്‌പത്തിലെത്തും. അവിടെയെത്തുന്നവരെ അഭിസംബോധചെയ്‌തശേഷം അദ്ദേഹം യോഗപ്രദര്‍ശനത്തില്‍ പങ്കുചേരും. രാജ്പതിലെ യോഗ ദിനാചരനങ്ങള്‍ക്ക്കോടിക്കണക്കിനു രൂപയാണ് ചെലവുവരുന്നത് . കൃത്യമായ കണക്കുകള്‍ ഇത് വരെ പുറത്തു വിട്ടിട്ടില്ല .37,000ലധികം ആളുകളാണു രാജ്പത്തില്‍ യോഗാപ്രദര്‍ശനം നടത്തുക. ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ചു പങ്കെടുക്കുന്നത്‌ ആദ്യമായതിനാല്‍ രാജ്പതിലെ യോഗാപ്രകടനം ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയേക്കും എന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ബാബാ രാംദേവ്‌ അടക്കമുളള യോഗാചാര്യന്മാരും ഇതില്‍ പങ്കെടുക്കും . സര്‍ക്കാര്‍ ജീവനക്കാര്‍ , സ്കൂള്‍ കുട്ടികള്‍ , ജനപ്രതിനിധികള്‍ തുടങ്ങി സാധാരണ ജനങ്ങള്‍ വരെ അണിനിരക്കുന്ന വലിയ പ്രദര്‍ശനം ആണ് ഇവിടെ നടക്കുക . 50 രാജ്യങ്ങളെ പ്രതിനിധീകരിച്ചു 100 ലധികം വിദേശികളും രാജ്യതലസ്ഥാനത്തെ യോഗാപ്രകടനങ്ങളില്‍ പങ്കാളികളാകും. യോഗദിനാചരണത്തിലെ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ദൂരദര്‍ശന്‍ അടക്കം എല്ലാ ചാനലുകളും പി ഐ ബി അടക്കം എല്ലാ പത്ര വാര്‍ത്താ ഏജന്‍സികളും സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് . റിപബ്ലിക് ദിനാഘോഷങ്ങളും സ്വാന്തത്ര്യ ദിനാഘോഷങ്ങളും സംപ്രേഷണം ചെയ്യുന്ന പ്രാധാന്യത്തോടെ തന്നെ യോഗ ദിനാചരണങ്ങള്‍ സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ അറിയിച്ചു .പ്രധാനവേദിയില്‍ മാത്രം ദൂരദര്‍ശന്റേതായി 18 ഹൈഡെഫിനിഷന്‍ കാമറകളും അതിനൊപ്പം മറ്റ്‌ 24 ഓളം കാമറകളും ഉണ്ടാകും . തലസ്ഥാന നഗരിയില്‍ സുരക്ഷ കര്‍ശനമാക്കി . കേന്ദ്ര സേനകളും ദില്ലി പോലീസും ജാഗരൂഗരായി രംഗത്തുണ്ട് . അതുപോലെ വിവിധ സംസ്ഥാനങ്ങളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഓരോ കേന്ദ്ര മന്ത്രിമാര്‍ എങ്കിലും സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട് . നാളെ തിരുവനന്തപുര്ടഹു നിയമമന്ത്രി സദാനന്ദ ഗൌഡയും കൊച്ചിയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും യോഗ ദിനാ ചരണ ങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്കൂളുകള്‍ , സര്‍ക്കാര്‍ , റെയില്‍വേ , സ്വകാര്യ സംഘടനകള്‍ , തുടങ്ങി എല്ലാ വിഭാഗവും പങ്കാളികള്‍ ആകും . അതെ സമയം യോഗ ഹിന്ദു മതം പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നും അത് ഇസ്ലാം വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും ആരോപിച്ചു ചില സംഘടനകള്‍ രംഗത്ത്‌ വന്ന സാഹചര്യത്തില്‍ ആരെയും നിര്‍ബന്ധിച്ചു യോഗ ദിനാചരണത്തില്‍ പങ്കെടുപിക്കെണ്ടാതില്ലേന്നും സ്വന്തം താല്പര്യത്തോടെ മാത്രം പങ്കു കൊണ്ടാല്‍ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു .

Filed under .

0 comments for "യോഗ ദിനാചരണത്തിനു ഇന്ദ്രപ്രസ്ഥം ഒരുങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas