By Malakkallu Express:June 20, 2015
വോഡഫോണ്‍ കേരളത്തില്‍ പോയ വര്ഷം 208 കോടി നിക്ഷേപിച്ചു
കൊച്ചി : സംസ്ഥാനമാകെ നെറ്റ്‌വര്‍ക്കു വിതരണത്തിനും നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിനുമായി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം വോഡഫോണ്‍ നിക്ഷേപിച്ചത് 208 കോടി രൂപ .
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയ വളര്‍ച്ചാ നയങ്ങളുടെ ഭാഗമായി വോഡഫോണ്‍ സംസ്ഥാനത്ത് 150 സ്ഥലങ്ങളില്‍കൂടി സാന്നിധ്യം വര്‍ധിപ്പിച്ചു. ഇതോടൊപ്പം 1400 റിട്ടെയ്ല്‍ ഔട്ട്‌ലറ്റുകളിലൂടെ കമ്ബനി കേരളത്തിലെ മറുനാടന്‍ തൊഴില്‍ മേഖലയിലെ ജനപ്രിയ ധനവിനിമയ സംവിധാനമായ എം-പെസയ്ക്കും തുടക്കം കുറിച്ചു. ഇതുവഴി സംസ്ഥാനത്തെ 1530 നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ലക്ഷക്കണക്കിനു വരിക്കാരെ സമാനതകളില്ലാത്ത കണക്റ്റിവിറ്റിയിലേയ്ക്കും മേന്മയേറിയ സേവനത്തിലേയ്ക്കും വോഡഫോണ്‍ കൊണ്ടുവരികയായിരുന്നു. 'നൂതനവും ഫലപ്രദവും പണച്ചെലവു കുറഞ്ഞതുമായ ഉത്പന്നങ്ങളും സേവനങ്ങളും വഴി ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതും അവരുടെ ഹൃദയങ്ങളില്‍ ഇടം നേടുന്നതും തങ്ങളുടെ പ്രഖ്യാപിത രീതിയാണെന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അഭിജിത് കിഷോര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ഉള്‍നാടുകളിലുള്ളവര്‍ക്ക്, ആശ്രയിക്കാവുന്ന വിശ്വസ്ഥമായ ഒരു നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുന്നതിലായിരുന്നുകഴിഞ്ഞ വര്‍ഷം പ്രധാനമായും ഞങ്ങളുടെ നിക്ഷേപം. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉപഭോക്താക്കളെ കൂടുതല്‍ അടുപ്പിക്കുന്നതിനായി ചില്ലറ, വിതരണ നെറ്റ്‌വര്‍ക്കുകളും ഞങ്ങള്‍ ഇതോടൊപ്പം വ്യാപിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വോഡഫോണിന് ഇപ്പോള്‍ 5300 2ജി സൈറ്റുകളുണ്ട്. ഇതുവഴി സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 97 ശതമാനം പേരിലേയ്ക്ക് 2ജി എത്തുന്നു. മറ്റ് ഓപ്പറേറ്റര്‍മാരുമായുള്ള ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ് എറെയ്ഞ്ച്‌മെന്റിലൂടെ 1000 നഗരങ്ങളിലും ഗ്രാമങ്ങളിലുമായി പരിധിയില്ലാത്ത 3ജി സേവനവും വോഡഫോണ്‍ നല്‍കുന്നു. ഡാറ്റ സേവനം സ്വായത്തമാക്കുന്നതിന് ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ വോഡഫോണ്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലയളവില്‍ നടത്തിയത്. തദ്ഫലമായി ഡാറ്റ വരുമാനം 75 ശതമാനമായി വര്‍ധിച്ചു. കേരള സര്‍ക്കിളിലെ മൊത്തം വരുമാനത്തിന്റെ 14% വരും ഇത്. റിട്ടെയ്ല്‍ ഷോപ്പുകളുടെ കാര്യത്തില്‍ രാജ്യത്തെ ഒന്നാം സ്ഥാനക്കാരായ വോഡഫോണ്‍ സംസ്ഥാനത്തെയും നഗര-ഗ്രാമങ്ങളില്‍ വിശാലമായ ശൃംഖലകള്‍ സ്വന്തമായുള്ള ടെലികോം കമ്ബനിയാണ്. 238 റിട്ടെയ്ല്‍ സ്റ്റോറുകളും 38 വോഡഫോണ്‍ സ്റ്റോറുകളും 200ഓളം മിനി സ്റ്റോറുകളുമായി ഈ രംഗത്ത് ഏറെ മുന്നിലാണ് സംസ്ഥാനത്തും വോഡഫോണ്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 9 വോഡഫോണ്‍ സ്റ്റോറുകളും 30 മിനി സ്റ്റോറുകളും വോഡഫോണ്‍ പുതുതായി ആരംഭിച്ചു. പുതിയ കാലത്തെ വരിക്കാരെ ലക്ഷ്യമിട്ട് വോഡഫോണ്‍ 9 ഗ്ലോബല്‍ ഡിസൈന്‍ സ്റ്റോറുകളും തുടങ്ങി.

