Headlines
By Malakkallu Express:June 20, 2015

വായ്‌നാറ്റം അകറ്റാന്‍ ഏഴു വിദ്യകള്‍

വായ്‌നാറ്റമുള്ളയാള്‍ ആത്മവിശ്വാസത്തോടെ എങ്ങനെ മറ്റുള്ളവരോടു സംസാരിക്കും? ദഹനപ്രശ്‌നങ്ങള്‍, ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍ എന്നിവ വായ്‌നാറ്റത്തിനു കാരണമായേക്കാം. വായ്‌നാറ്റം നിങ്ങളെയും അലട്ടുന്നുണ്ടോ? എങ്കില്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ. വെള്ളം കുടിക്കുക ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്‌നാറ്റത്തിനിടയാക്കും. നാവു വൃത്തിയാക്കാന്‍ മടിക്കേണ്ട ദിവസവും പല്ലുതേച്ച ശേഷം നാവു വൃത്തിയാക്കാത്തവരിലാണു വായ്‌നാറ്റം കൂടുതലായി കണ്ടുവരുന്നത്. ടങ്ക്ലീനര്‍ ഉപയോഗിച്ചു നാവു വൃത്തിയാക്കുക. തൈരു കൂട്ടുക ആഹാരത്തില്‍ ദിവസവും തൈര് ഉള്‍പ്പെടുത്തുക. തൈര് ഇഷ്ടമല്ലാത്തവര്‍ക്ക് അതിന്റെ രുചി മാറ്റാന്‍ മറ്റെന്തെങ്കിലും ചേര്‍ത്തു കഴിക്കാം. പക്ഷേ, പഞ്ചസാര ചേര്‍ത്ത തൈര് പാടില്ല. മൗത്ത് വാഷ് വാങ്ങുമ്ബോള്‍ ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷ് ഉപയോഗിക്കുക. വിപണിയില്‍ കിട്ടുന്നതില്‍ അധികവും ആല്‍ക്കഹോള്‍ ചേര്‍ത്തതാണ്. വിറ്റമിന്‍ 'എ'യും 'സി'യും തണ്ണിമത്തന്‍, കാരറ്റ്, ആപ്പിള്‍ എന്നിവ കൂടുതല്‍കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും സിയും വായ്‌നാറ്റത്തോടു പൊരുതും. കടുംചായ കുടിക്കാം കടുംചായ കുടിക്കുന്നവരില്‍ വായ്‌നാറ്റം താരതമ്യേന കുറവായിരിക്കും. തേയില വായ്‌നാറ്റം നന്നായി ചെറുക്കുമെന്നാണ് ഇതു സംബന്ധിച്ചു നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. ഏലയ്ക്കയും പുതിനയും ഏലയ്ക്കയോ പുതിനയോ ചവയ്ക്കാം. ഇരട്ടിമധുരം, തക്കോലം എന്നിവയും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇരട്ടിമധുരവും തക്കോലവും അങ്ങാടിക്കടയില്‍ കിട്ടും. തക്കോലം ചവച്ചുതുപ്പിക്കളയുന്നതാണ് നല്ലത്. അധികനേരം ആഹാരം കഴിക്കാതിരിക്കരുത്. മറ്റു വഴിയില്ലെങ്കില്‍ മിന്റ് ചേര്‍ത്ത മിഠായിയെങ്കിലും നുണയുക.

Filed under .

0 comments for "വായ്‌നാറ്റം അകറ്റാന്‍ ഏഴു വിദ്യകള്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas