Headlines
By Malakkallu Express:June 20, 2015

റിഷ്ണ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞു; മകള്‍ അച്ഛനെ തിരിഞ്ഞ് നോക്കിയില്ല

കാഞ്ഞങ്ങാട്:കൗമാര പ്രണയത്തിന് ഒടുവില്‍ സാഫല്യം. പതിനാറ് വര്‍ഷം നെഞ്ചിലേറ്റിയ സ്‌നേഹ തുടിപ്പുകള്‍ സാര്‍ത്ഥകമായി. റിഷ്ണ ഇനി അബ്ദുള്ള മുഹമ്മദ് മുഹീമിന് സ്വന്തം. മൂന്നുമാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ ഹൊസ്ദുര്‍ഗ് വിനായക ബസ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന വിമുക്തഭടന്‍ ടി കെ കൃഷ്ണന്റെ മകള്‍ റിഷ്ണ(36), മകള്‍ ആര്യയോടൊപ്പം കാമുകന്‍ അലഹബാദ് ചിറാഗ് സ്വദേശി അബ്ദുള്ള മുഹമ്മദ് മുഹീമിനെ(39) സ്വന്തമാക്കി.

മാര്‍ച്ച് 27 ന് ഭര്‍ത്താവ് തലശ്ശേരി പുന്നൂര് സ്വദേശി സഞ്ജയന്റെ വീട്ടിലേക്ക് കാഞ്ഞങ്ങാട് നിന്ന് തീവണ്ടിയില്‍ യാത്ര പുറപ്പെട്ട റിഷ്ണയും മകളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയാകുകയായിരുന്നു.
ഷാര്‍ജയില്‍ ജോലിയുള്ള സഞ്ജയനോടൊപ്പമായിരുന്നു റിഷ്ണയും ഏക മകളും താമസിച്ചിരുന്നത്. അവധിയെടുത്ത് മാര്‍ച്ച് 13 നാണ് മൂന്നുപേരും നാട്ടിലെത്തിയത്. 16 ന് ഇവര്‍ ഹൊസ്ദുര്‍ഗിലെ വീട്ടിലെത്തുകയും പിറ്റേന്ന് സഞ്ജയ് മാത്രം തലശ്ശേരിയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. ആറുദിവസം കഴിഞ്ഞാണ് റിഷ്ണ തലശ്ശേരിയിലേക്ക് മടങ്ങാന്‍ യാത്ര പുറപ്പെട്ടത്.
എന്നാല്‍ എഗ്മൂര്‍ എക്‌സ്പ്രസിന് കാഞ്ഞങ്ങാട് നിന്ന് കയറിയ റിഷ്ണയും മകളും ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുകയും അവിടെ നിന്ന് അടുത്ത വണ്ടിയില്‍ മംഗലാപുരത്തേക്ക് എത്തുകയുമായിരുന്നു. ഈ സമയം മുഹീം ഇവരെ കാത്ത് മംഗലാപുരം റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്നു. ഭാര്യയും മകളും എത്തുമെന്ന് കരുതിയ സഞ്ജയ് ഏറെ നേരം കാത്ത് നിന്ന് നിരാശനായി മടങ്ങി.

മംഗലാപുരത്തെത്തിയ റിഷ്ണയും മകളും രണ്ട് ദിവസം മംഗലാപുരത്തെ ലോഡ്ജിലാണ് താമസിച്ചത്. അവിടെ നിന്ന് പിന്നീട് ഗുല്‍ബര്‍ഗയിലെത്തുകയും വാടക ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്തി താമസം ആരംഭിക്കുകയും ചെയ്തു. മകള്‍ ആര്യയെ ഗുല്‍ബര്‍ഗയിലെ പ്രശസ്തമായ വിവേകാനന്ദ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ക്കുകയും ചെയ്തു.


റിഷ്ണയെയും മകളെയും കാണാതായതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ കണ്ടെത്താന്‍ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചതുമാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് റിഷ്ണ ഗുല്‍ബര്‍ഗയിലുള്ളതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് ഗുല്‍ബര്‍ഗയില്‍ ചെല്ലുകയും ഇവരുടെ താവളം കണ്ടെത്തുകയും റിഷ്ണയെയും മകളെയും കാഞ്ഞങ്ങാട്ടേക്ക് വ്യാഴാഴ്ച ഉച്ചയോടെ കൊണ്ടുവരികയുമായിരുന്നു. ഇവരുടെ കൂടെ മുഹീമും കാഞ്ഞങ്ങാട്ടെത്തി.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ റിഷ്ണയെയും മകളെയും എത്തിക്കുമ്പോള്‍ പിതാവ് കൃഷ്ണനും ഭര്‍ത്താവ് സഞ്ജയും സ്റ്റേഷനിലുണ്ടായിരുന്നു. നാടകീയമായ രംഗങ്ങളാണ് സ്റ്റേഷനില്‍ അരങ്ങേറിയത്. സഞ്ജയനെ റിഷ്ണ പരസ്യമായി തള്ളിപ്പറഞ്ഞു. മകള്‍ ആര്യയാകട്ടെ അച്ഛന്റെ മുഖത്ത് ഒന്ന് നോക്കുക പോലും ചെയ്തില്ല. സഞ്ജയ് മദ്യപിച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് റിഷ്ണ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഭര്‍ത്താവായി തനിക്ക് സഞ്ജയനെ ആവശ്യമില്ലെന്ന് യുവതി തുറന്ന് പറയുകയും ചെയ്തു.

ഇവരുടെ കുടുംബം ബന്ധം ശിഥിലമായി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയും തലശ്ശേരി കുടുംബ കോടതിയില്‍ ഇതിന് വേണ്ടി അന്യായം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചില മധ്യസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിന് മുമ്പ് തന്നെ അബ്ദുള്ള മുഹമ്മദ് മുഹീമുമായി റിഷ്ണ ഏറെ അടുപ്പത്തിലായിരുന്നു.


അലഹബാദില്‍ മിലിട്ടറിയില്‍ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം താമസിച്ച റിഷ്ണ അവിടെ കോളേജില്‍ എം സി എക്ക് ചേര്‍ന്നിരുന്നു. മുഹീമും ആ കോളേജില്‍ ആ സമയം പഠിച്ച് വരികയായിരുന്നു. ഇരുവരും പിന്നീട് പ്രണയത്തിലായി. 16 വര്‍ഷത്തോളം ഇരുവരും പ്രേമ ബദ്ധരായി. വീട്ടുകാര്‍ക്ക് ചിലര്‍ക്ക് ഇവരുടെ ബന്ധത്തെ കുറിച്ച് അറിയാമായിരുന്നിട്ടും അതൊക്കെ മറച്ചുവെച്ച് കൊണ്ടാണ് റിഷ്ണയുടെ വിവാഹം സഞ്ജയുമായി ഉറപ്പിച്ചത്.
വിവാഹത്തിന് ശേഷം യുവതി മുഹീമുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായ മുഹീം റിഷ്ണയെ കാണാന്‍ ഇടക്കിടെ ഷാര്‍ജയിലേക്ക് പറന്നെത്താറുണ്ടായിരുന്നു. ഇരുവരും ഒത്തുചേരുകയും ചെയ്യുമായിരുന്നു.

ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് റിഷ്ണ മുഹീമുമായി ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതും അതനുസരിച്ച് മുഹീം മംഗലാപുരത്തെത്തുകയും ചെയ്തത്. ഇരുവരും ഗുല്‍ബര്‍ഗയില്‍ തന്നെ താമസം തുടരാനാണ് തീരുമാനം.
വ്യാഴാഴ്ച വൈകിട്ട് റിഷ്ണയെയും മകളെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. വനിത ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് പരിശോധന നടന്നത്. രാത്രി 9 മണിയോടെ രണ്ടുപേരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ(ഒന്ന്) ഔദ്യോഗിക വസതിയില്‍ ഹാജരാക്കി.

കോടതി റിഷ്ണയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഹേബിയസ് കോര്‍പ്പസ് ഹരജി നിലനില്‍ക്കുന്നതിനാല്‍ റിഷ്ണയെയും മകളെയും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ രാത്രി 10 മണിയോടെ എസ് ഐമാരായ ശിവദാസന്‍, കരുണാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ സീമ എന്നിവരടങ്ങുന്ന സംഘം എറണാകുളത്തേക്ക് കൊണ്ടുപോയി. ഇവരെ വെളളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയില്‍ ഹാജരാക്കി.

Filed under .

0 comments for "റിഷ്ണ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞു; മകള്‍ അച്ഛനെ തിരിഞ്ഞ് നോക്കിയില്ല"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas