Headlines
By Malakkallu Express:June 20, 2015

ഐഷര്‍ പൊളാരിഷ് മള്‍ട്ടിക്‌സ്

വിവിധോദ്ദേശ്യ വാഹന ശ്രേണിയില്‍ ഐഷറിന്റെ പുത്തന്‍ മോഡലാണ് മള്‍ട്ടിക്‌സ്. 9.8 ബിഎച്ച്‌പി കരുത്ത് അവകാശപ്പെടുന്ന 510.7 സിസി ഡീസല്‍ എന്‍ജിനാണ് ഇതിനുള്ളത്. ആകര്‍ഷകമായ രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന മള്‍ട്ടിക്‌സിന് ലിറ്ററിന് 28.45 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. 2.72 ലക്ഷം രൂപയെന്ന ഭേദപ്പെട്ട വിലയാണ് മള്‍ട്ടിക്‌സിനുള്ളത്. പക്ഷേ എന്‍ജിന്‍ വലിയ കരുത്തവകാശപ്പെടുന്നില്ല എന്നത് വിപണിയില്‍ വെല്ലുവിളിയാണ്. അഞ്ച് ഗിയറുകള്‍ നല്‍കിയിരിക്കുന്ന മള്‍ട്ടിക്‌സിന് അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയില്‍ രണ്ട് നിരകളിലായിട്ടാണ് സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വെള്ള, സില്‍വര്‍, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ മള്‍ട്ടിക്‌സ് ലഭിക്കും.

Filed under .

0 comments for "ഐഷര്‍ പൊളാരിഷ് മള്‍ട്ടിക്‌സ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas