By Malakkallu Express:June 20, 2015
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമവകുപ്പ് നല്‍കുന്ന ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും സാങ്കേതികവും തൊഴില്‍പരവുമായ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലോ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിലോ കേന്ദ്രീയ വിദ്യാലയത്തിലോ പഠിക്കുന്നതും കഴിഞ്ഞവര്‍ഷം അവസാനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയതും രക്ഷാകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറവുള്ളതുമായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സപ്തംബര്‍ അഞ്ചിനകം ജില്ലാ സൈനിക ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04994 256860.

