By Malakkallu Express:August 03, 2015
പ്രളയം: ഗുജറാത്തില്‍ സൈന്യം 1000 പേരെ രക്ഷപ്പെടുത്തി
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് സൈന്യം ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. ബനസ്‌കന്ദ, ഭുജ്, ചിര്‍പാട്ടിയ, സാഞ്ചര്‍, ധനേര എന്നിവിടങ്ങളിലാണ് രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദക്ഷിണകമാന്‍ഡും ദക്ഷിണ-പശ്ചിമ കമാന്‍ഡുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
2400-ഓളം പേര്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഔഷധവും എത്തിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. 28 ദുരിതാശ്വാസ സംഘങ്ങള്‍, എട്ട് വൈദ്യസംഘങ്ങള്‍, എന്‍ജിനീയര്‍മാരുടെ ഏഴ് ദൗത്യസംഘങ്ങള്‍ എന്നിവയെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. 199 തവണ രക്ഷാദൗത്യപറക്കല്‍ നടത്തിയ വ്യോമസേന ഒമ്ബതുപേരെ രക്ഷപ്പെടുത്തി. റോഡ് തകര്‍ന്ന് ഒറ്റപ്പെട്ട ഭുജില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷെര്‍വോ ഗ്രാമത്തില്‍നിന്ന് പോലീസും സൈന്യവും ചേര്‍ന്ന് 200 പേരെ രക്ഷപ്പെടുത്തി.

