Headlines
By Malakkallu Express:August 03, 2015

നന്ദാരപ്പദവ് -പെര്‍ള മലയോര ഹൈവേ പൂര്‍ത്തിയായി

കാസര്‍കോട്: പ്രഭാകരന്‍ കമീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട നന്ദാരപ്പദവ്-പെര്‍ള മലയോര ഹൈവേ, കള്ളാര്‍ പാലം, കോയിപ്പാടി തീരദേശം റോഡ്, കലക്ടറേറ്റിലെ ബയോമെട്രിക്സ് അറ്റന്‍ഡന്‍സ് സംവിധാനം തുടങ്ങിയവ പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനര്‍ സജ്ജമായി. മറ്റു പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്. പദ്ധതികളുടെ പുരോഗതി കൃഷിമന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ നാളെ കലക്ടറേറ്റില്‍ ചേരുന്ന യോഗം അവലോകനം ചെയ്യും. അവലോകന യോഗത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം പാക്കേജിലുള്‍പ്പെട്ട പ്രവൃത്തികളുടെ നിര്‍മാണ പുരോഗതി ചര്‍ച്ച ചെയ്തു. അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുള്‍പ്പെടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതി നിര്‍വഹണത്തിനെ ബാധിക്കുന്നതായി യോഗം വിലയിരുത്തി. എങ്കിലും പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. തൗഡ്ഗോളി-മൈലാട്ടി ലൈന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബി നടപ്പാക്കുന്ന പ്രവൃത്തിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. എല്‍.എസ്.ജി.ഡിആര്‍.എം.എസ്.എ വിദ്യാലയങ്ങളുടെ മൂന്ന് പദ്ധതികള്‍ പൂര്‍ത്തിയാക്കി. അവശേഷിക്കുന്നവയുടെ നിര്‍മാണ പ്രവൃത്തികള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി പൂര്‍ത്തീകരിക്കും. കാസര്‍കോട് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, ആര്‍.ഡി.ഒ ക്വാര്‍ട്ടേഴ്സ് തുടങ്ങിയവയുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് ഗവ. കോളജില്‍ സ്ഥാപിക്കുന്ന യക്ഷഗാന ഗവേഷണ കേന്ദ്രം പൂര്‍ത്തിയായി. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ടി.എസ്. തിരുമുമ്ബ് സ്മാരക കാര്‍ഷിക സാംസ്കാരിക കേന്ദ്രത്തിന്‍െറ നവീകരണവും പൂര്‍ത്തിയായി. കണ്ണങ്കൈ പാലം, വിദ്യാഗിരി പാലം എന്നിവയുടെ ഡിസൈന്‍ തയാറാക്കുന്ന ഘട്ടത്തിലാണ്. അയ്യങ്കടവ് പാലത്തിന്‍െറ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു. അവ പാക്കേജിലുള്‍പ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് വിവിധ തലത്തില്‍ കാലതാമസം ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഇതിനായി അധികാരം നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് വികസന പാക്കേജ് സംബന്ധിച്ച്‌ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്‍െറ തീരുമാനങ്ങള്‍ ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കെ. കുഞ്ഞമ്ബുനായര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കൃഷിമന്ത്രി കെ.പി. മോഹനന്‍ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംബന്ധിച്ചിരുന്നു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ജില്ലാ പ്ളാനിങ് ഓഫിസ് റിസര്‍ച് ഓഫിസര്‍ പ്രവീണ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Filed under .

0 comments for "നന്ദാരപ്പദവ് -പെര്‍ള മലയോര ഹൈവേ പൂര്‍ത്തിയായി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas