By Malakkallu Express:August 03, 2015
വൃദ്ധയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: ക്ലിനിക്കില്‍ ചികില്‍സക്കെത്തിയ വൃദ്ധയായ രോഗിയെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഡോക്റ്റര്‍ക്കെതിരെ പോലീസ് കേസെടുത്തു. നഗരത്തിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ഡോ.ജയാനന്ദനെതിരെ ഹോസ്ദുര്‍ഗ്ഗ് പോലീസ് ആണ് കേസെടുത്തത്.
കോട്ടപ്പാറ സ്വദേശിനി സാവിത്രി അന്തര്‍ജ്ജനത്തിനെ(99)യാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ശനിയാഴ്ച കോട്ടച്ചേരിയിലെ ക്ലിനിക്കിലാണ് സംഭവം. ചെവി വേദനയെത്തുടര്‍ന്നാണ് ചികില്‍സ തേടിയെത്തിയത്. മുഖത്തും നെറ്റിക്കും പരിക്കേറ്റ സാവിത്രി അന്തര്‍ജ്ജനം ചികില്‍സയിലാണ്.