By Malakkallu Express:October 01, 2015
സഹകരണസംഘം ശാഖ തുടങ്ങി
കുറ്റിക്കോല്‍: കുറ്റിക്കോല്‍ അര്‍ബന്‍ സഹകരണസംഘം മുന്നാട് ശാഖ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോടോത്ത് വിജയകുമാര്‍ അധ്യക്ഷതവഹിച്ചു.
സ്‌ട്രോങ് റൂം ജോയിന്റ് രജിസ്ട്രാര്‍ എം.വിജയനും കമ്പ്യൂട്ടര്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരനും ആലില പദ്ധതി ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.അനന്തനും ഉദ്ഘാടനം ചെയ്തു. നിക്ഷേപ സ്വീകരണത്തിന്റെ ഉദ്ഘാടനം പി.ഗംഗാധരന്‍ നായരും വായ്പാവിതരണത്തിന്റെ ഉദ്ഘാടനം ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാറും നിര്‍വഹിച്ചു. എ.ടി. ജോസഫ്, കെ.ബാലരാമന്‍ നമ്പ്യാര്‍, സോജന്‍ ജോസഫ്, ടിന്‍സി ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.രാഘവന്‍ മുന്നാട് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ജെ.ജെയിംസ് നന്ദിയും പറഞ്ഞു.

