By Malakkallu Express:October 01, 2015
ഏകദിന പരിശീലനം
രാജപുരം: പനത്തടി സര്‍വീസ് സഹകരണബാങ്ക്, ജില്ലാ സഹകരണബാങ്ക്, പാക്‌സ് ഡെവലപ്‌മെന്റ് സെല്‍, കള്ളാര്‍ പഞ്ചായത്ത് സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ഭാരവാഹികള്‍ക്ക് ഏകദിന പരിശീലനം നടത്തുന്നു.
ഒക്ടോബര്‍ മൂന്നിന് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഘ്‌നേശ്വരഭട്ട് ഉദ്ഘാടനംചെയ്യും. പനത്തടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. പി.എന്‍.വിനോദ്കുമാര്‍ അധ്യക്ഷതവഹിക്കും. ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.

