By Malakkallu Express:October 01, 2015
ബേക്കല്‍ മീന്‍പിടിത്ത തുറമുഖം: സാധ്യതാപഠനത്തിന് നടപടി
കാസര്‍കോട്: ബേക്കല്‍ മീന്‍പിടിത്ത തുറമുഖമാക്കാന്‍ സാധ്യതപഠനത്തിന് നിര്‍ദേശം സമര്‍പ്പിച്ചതില്‍ അനുകൂല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് മീന്‍പിടിത്തക്കാരുടെയും തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി അറിയിച്ചു. 
ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിര്‍ദേശം സമര്‍പ്പിച്ചത്.
കാസര്‍കോട് മീന്‍പിടിത്ത തുറമുഖത്തെ പുലിമുട്ടുകള്‍ക്കിടയിലെ അകലം കൂട്ടാന്‍ പഠനം നടത്താന്‍ പുണെ ആസ്ഥാനമായുള്ള സ്ഥാപനത്തെ ഏല്പിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ തുറമുഖം സന്ദര്‍ശിച്ച് പഠനം നടത്തുമെന്നും സമിതി അറിയിച്ചു. ചെറുവത്തൂര്‍ മീന്‍പിടിത്ത തുറമുഖത്ത് ലേലവുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ നടത്തുന്ന ചൂഷണത്തിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് സമിതി നിര്‍ദേശം നല്‍കി. സിറ്റിങ്ങിനുശേഷം സമിതി കാസര്‍കോട് മീന്‍പിടിത്ത തുറമുഖം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഡിസംബറിനകം പണി തീര്‍ക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് നിര്‍ദേശം നല്‍കി.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ നിയമസഭ സമിതി ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
സിറ്റിങ്ങില്‍ എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍(ഉദുമ), എ.ഡി.എം. എച്ച്. ദിനേശന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.പത്മനാഭന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.വനജ, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കുഞ്ഞിമമ്മു പറവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.