By Malakkallu Express:October 01, 2015
ബജാജിന്റെ ക്വാഡ്രിസൈക്കിള്‍ 'ക്യൂട്ട്'
ക്വാഡ്രിസൈക്കിള്‍ 'ക്യൂട്ട്' ബജാജ് അവതരിപ്പിച്ചു. 2012 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ റീ 60 എന്നപേരില്‍ ബജാജ് അവതരിപ്പിച്ച വാഹനത്തിനാണ് ക്യൂട്ട് എന്ന പേര് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. വാഹനം തത്കാലം ഇന്ത്യന്‍ വിപണിയില്‍ ഇറക്കില്ല. യൂറോപ്യന്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യും. 1.32 ലക്ഷം രൂപ (2000 അമേരിക്കന്‍ ഡോളറാണ് വില). 
നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വാഹനമാണ് ക്യൂട്ട്. 216 സി.സി വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. 36 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്വാഡ്രി സൈക്കിള്‍ വികസിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മ്മാതാവാണ് ബജാജ്. 16 രാജ്യങ്ങളിലേക്ക് വാഹനം കയറ്റി അയയ്ക്കാനാണ് ലക്ഷ്യമിടുന്നത്.