By Malakkallu Express:February 15, 2016
ദുബൈയില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച കാറിന്റെ ഇന്ധന ടാങ്കില്‍ നിന്നും സ്വര്‍ണം പിടികൂടി
ദുബൈയില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച കാറിന്റെ ഇന്ധനടാങ്കില്‍ നിന്നും കസ്റ്റംസ് സ്വര്‍ണം പിടികൂടി. മംഗളൂരു സ്വദേശിയായ മൊയ്തീന്‍ കുഞ്ഞിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. അരകിലോ വീതം തൂക്കമുള്ള 14 സ്വര്‍ണമാലകളാണ് കസ്റ്റംസ് പിടികൂടിയത്. മൊയ്തീന്‍ കുഞ്ഞിയുടെ പേരിലാണ് കാര്‍ കൊച്ചിയിലെത്തിയത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് കാറെടുക്കാനെത്തിയപ്പോഴാണ് മൊയ്തീന്‍ കുഞ്ഞിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിന് പിന്നില്‍ ദുബൈയില്‍ ബിസിനസുകാരായ കാഞ്ഞങ്ങാട് അതിഞ്ഞാലിലെ ഷബീറലി, നീലേശ്വരം കോട്ടപ്പുറത്തെ സി.പി സിയാദ് എന്നിവരാണെന്ന് കസ്റ്റംസിന് വ്യക്തമായത്. തുടര്‍ന്ന് ഇവരുടെ വീടുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയായിരുന്നു.
സ്വന്തം ഉപയോഗത്തിനായി വിദേശവാഹനം ആറുമാസത്തേക്ക് ഇന്ത്യയിലെത്തിക്കാവുന്നതാണ്. ടൂറിസ്റ്റുകളുടെ സൗകര്യത്തിന് വേണ്ടിയാണ് ഇത്തരമൊരു നിയമം. ഇതിന് വലിയ ചിലവും ഇല്ല. ഇത് മുതലെടുത്താണ് കാര്‍ മാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ചുവന്ന നിറമുള്ള മിനി കൂപ്പര്‍ കാറിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൊച്ചിയിലെത്തുന്ന വിദേശ നിര്‍മ്മിത കാറുകളില്‍ വലിയ രീതിയിലുള്ള പരിശോധനകളൊന്നും ഉണ്ടാകാറില്ല. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ധനടാങ്ക് പരിശോധിക്കുകയായിരുന്നു. ചെറുകണ്ണികളുള്ള ചങ്ങലകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.