By Malakkallu Express:February 15, 2016
വീട് മുഴുവന്‍ പൂക്കളാല്‍ അലങ്കരിച്ച് മെഴുക് തിരി കത്തിച്ച് അസിന് മറക്കാനാവാത്ത ദിനം സമ്മാനിച്ച് രാഹുല്‍; ഷൂട്ടിങ് തിരക്കിലായ ദീപികയെ കാണാന്‍ രണ്‍വീര്‍ കാനഡയിലെത്തി; ബോളിവുഡ് താരങ്ങളുടെ വാലന്റെയെന്‍ ദിനാഘോഷം ഇങ്ങനെ
ഇന്നലെ ലോകത്തുള്ള മുഴുവന്‍ പ്രണയിനികളും
വാലന്റെയ്ന്‍ ദിനാഘോഷത്തിന്റെ തിരക്കിലായിരുന്നു. പ്രിയപ്പെട്ടവര്‍ക്ക്
സമ്മാനം നല്കിയും അവര്‍ക്കൊപ്പം സമയം ചിലവഴിച്ചുമാണ് എല്ലാവരും ഈ ദിനത്തെ
വരവേറ്റത്. ബോളിവുഡിലെ താരങ്ങളായ പ്രണയിതാക്കളും ഇന്നലെ വാലന്റെയ്ന്‍ ദിനം
വിപുലമായ രീതിയിലാണ് ആഘോഷിച്ചത്.
വിവാഹശേഷമുള്ള ആദ്യ പ്രണയ ദിനത്തില്‍ ബോളിവുഡ് സുന്ദരി അസിന് മറക്കാനാകാത്ത സമ്മാനം നല്‍കി രാഹുല്‍ തന്റെ പ്രിയതമയെ സന്തോഷിപ്പിച്ചിരിക്കുന്നത്.
മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന ദൃശ്യമാണ് രാഹുല്‍ അസിനായി ഒരുക്കിയത്. പക്ഷേ, അതെല്ലാം ചെയ്തത് അതീവ രഹസ്യമായിരുന്നുവെന്ന് മാത്രം.വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി വീടു മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയാണ് രാഹുല്‍ ആദ്യം ചെയ്തത്. ഇതോടൊപ്പം റോസാപ്പൂവും കുറച്ച് മെഴുകു തിരികളും കത്തിച്ച് കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന മനോഹര ദൃശ്യവുമൊരുക്കി. രാഹുല്‍ നേരിട്ടായിരുന്നു എല്ലാത്തിനും മേല്‍േനാട്ടം വഹിച്ചത്. മാത്രമല്ല, ദൃശ്യങ്ങള്‍ എല്ലാം രാഹുല്‍ വീഡിയോയില്‍ പകര്‍ത്തി എന്നും കണ്ട് ആസ്വദിക്കാനായി അസിന് സമ്മാനിക്കുകയും ചെയ്തു.
ഇതിന് ശേഷം അവര്‍ പ്രണയദിനം ആഘോഷിക്കാന്‍ പോയത് ദ്വീപിലേക്കാണ്. ഹെലികോപ്റ്ററില്‍ ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ അസിന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ബോളിവുഡിലെ സ്റ്റൈലിഷ് ആന്‍ഡ് ലൗലി പ്രണയജോഡികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വാലന്റൈന്‍ ദിനം ആഘോഷിച്ചതും വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. ട്രിപ്പിള്‍ എക്സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദീപിക. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ദീപികയ്ക്ക് ഒരു ഹോംലി ഫീല്‍ ഉണ്ടാക്കണം എന്നായിരുന്നു രണ്‍വീറിന്റെ ആഗ്രഹം. വാലന്റൈന്‍സ് ഡേയ്ക്ക് ഒരു ദിവസം മാത്രമുള്ളപ്പോള്‍ കാമുകിയെ കാണാന്‍ ടൊറന്റോയിലേക്ക് രണ്‍വീണ്‍ പറന്നു. അപ്രതീക്ഷിതമായി രണ്‍വീറിനെ കണ്ടപ്പോഴുള്ള ദീപികയുടെ സന്തോഷം തന്നെയായിരുന്നു രണ്‍വീര്‍ ദീപികയ്ക്ക് നല്‍കാന്‍ ആഗ്രഹിച്ച സമ്മാനവും.
സര്‍പ്രൈസ് വിരുന്നൊരുക്കിയ സ്പെഷ്യല്‍ അതിഥി ദീപികയെ സന്തോഷവതിയാക്കി എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഡിജെ കറൂസോ ട്വിറ്ററില്‍ കുറിച്ചു.